Categories: Videos

പ്രിയതമനെ കുറിച്ചുള്ള ഓര്‍മകളില്‍ തേങ്ങി മേഘ്‌ന; റിയാലിറ്റി ഷോയ്ക്കിടെ നടി പൊട്ടിക്കരഞ്ഞു (വീഡിയോ)

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് നടി മേഘ്‌ന രാജ്. പ്രിയതമന്‍ ചിരഞ്ജീവി സര്‍ജയെ കുറിച്ചുള്ള ഓര്‍മകളില്‍ താരം വിതുമ്പി.

കന്നഡ റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായി എത്തിയതാണ് മേഘ്‌ന. അതിനിടയിലാണ് അപ്രതീക്ഷിതമായി തന്നെ വിട്ടുപോയ ജീവിതപങ്കാളി ചിരഞ്ജീവിയുടെ ഓര്‍മകളിലേക്ക് മേഘ്‌ന എത്തിയത്. താരത്തിന് ഇത് താങ്ങാനായില്ല.

ചിരഞ്ജീവി മുട്ടുകുത്തി നിന്ന് തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് മേഘ്‌ന ഓര്‍ത്തു. അതിനിടയില്‍ ചിരഞ്ജീവിയുടെ ശബ്ദം റിയാലിറ്റി ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ കേള്‍പ്പിച്ചു. ഇത് കേട്ടതും മേഘ്‌ന വികാരഭരിതയായി. പരിസരം മറന്ന് താരം പൊട്ടിക്കരയുകയായിരുന്നുയ

പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്‌ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്‌നയുടെ സന്തോഷം കവര്‍ന്നെടുത്തു. 2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിച്ചത്. ഭര്‍ത്താവിനൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഇപ്പോഴും നടിയുടെ മനസ്സില്‍ മായാതെ കിടക്കുന്നു.

2019 ലെ ആദ്യ വിവാഹ വാര്‍ഷിക ദിനം നടിക്ക് മറക്കാനാകില്ല. അതിമനോഹരമായ ഒരു നെക്‌ളേസാണ് ചിരഞ്ജീവി ഭാര്യയ്ക്ക് അന്ന് സമ്മാനിച്ചത്. അത്തവണത്തെ പ്രണയദിനത്തിലും ഒത്തിരി സമ്മാനങ്ങള്‍ കൊണ്ട് മേഘ്‌നയെ സന്തോഷിക്കാന്‍ ചിരഞ്ജീവി മറന്നില്ല. തന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത വസ്തുക്കളായി അവയെല്ലാം താന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും മേഘ്‌ന പറയുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

4 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

5 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

5 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

5 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago