Categories: Gossips

ബിജു മേനോന്‍-സംയുക്ത വര്‍മ പ്രണയകഥ കേട്ടിട്ടുണ്ടോ? സിനിമ പോലെ ഹൃദ്യം

കരിയറിലെ തുടക്കകാലത്ത് തന്നെ മികച്ച സിനിമകളില്‍ അഭിനയിച്ച് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സംയുക്ത വര്‍മ. നടന്‍ ബിജു മേനോന്‍ ആണ് സംയുക്തയുടെ ജീവിതപങ്കാളി. 2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. വിവാഹശേഷം സംയുക്ത സിനിമയില്‍ നിന്ന് പിന്‍വാങ്ങി. ഇപ്പോള്‍ ബിജുവിന്റെ ഏറ്റവും നല്ല സുഹൃത്തായും പങ്കാളിയായും തണലുപോലെ സംയുക്തയുണ്ട്. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്നു പേരുള്ള മകനുണ്ട്.

ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം ദൃഢമായി. മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും നായകനും നായികയുമായാലോ എന്ന് ഇരുവര്‍ക്കും തോന്നിയത്. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും പറയുന്നു. തങ്ങള്‍ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികള്‍ വ്യക്തമാക്കുന്നത്. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും അവര്‍ക്ക് അറിയില്ല.

Biju Menon and Samyuktha Varma

ഇരുവരുടെയും പ്രണയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം സംയുക്ത പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ബിജു മേനോന് താന്‍ കത്തെഴുതാറുണ്ട് എന്നാണ് സംയുക്ത പറഞ്ഞത്. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതെല്ലാം എഴുതി ‘മിസ് യൂ’ എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗില്‍ വെക്കും. അങ്ങനെയും ചില പ്രണയങ്ങള്‍ ഉണ്ടല്ലോ എന്നാണ് സംയുക്ത ചോദിക്കുന്നത്.

20-ാം വയസ്സില്‍ നായികയായി അരങ്ങേറിയ നടിയാണ് സംയുക്ത. ബിജു മേനോനെ വിവാഹം കഴിക്കുമ്പോള്‍ സംയുക്തയുടെ പ്രായം 23 ആയിരുന്നു. ബിജു മേനോനും സംയുക്തയും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

22 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

23 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

23 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

23 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago