Categories: Gossips

ദിലീപ്-കാവ്യ വിവാഹത്തിനു ഒത്താശ ചെയ്തുകൊടുത്തത് മമ്മൂട്ടി; താരദമ്പതികള്‍ക്ക് മെഗാസ്റ്റാറിന്റെ വക ഹണിമൂണും !

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. അപ്രതീക്ഷിതമായിരുന്നു ഈ വിവാഹവാര്‍ത്ത. കേട്ടവരെല്ലാം ഞെട്ടി. ന്യൂസ് ചാനലുകളിലൂടെയാണ് ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് മലയാളികള്‍ അറിയുന്നത് തന്നെ. വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ദിലീപ് കാവ്യ മാധവനെക്കുറിച്ച് പറഞ്ഞത്. രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മകളാണെന്നും, തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവരോട് അടുപ്പമുള്ളവരൊഴികെ മറ്റുള്ളവരെല്ലാം വിവാഹത്തെക്കുറിച്ച് അറിഞ്ഞത് മുഹൂര്‍ത്തത്തിന് മുന്‍പായാണ്.

സിനിമാരംഗത്തെ പലരും വിവാഹത്തിനു മണിക്കൂറുകള്‍ മുന്‍പാണ് കാര്യം അറിയുന്നത് തന്നെ. ദിലീപ്-കാവ്യ വിവാഹത്തിനു ചുക്കാന്‍ പിടിച്ചത് മമ്മൂട്ടിയാണെന്നാണ് അന്ന് അറിയാന്‍ സാധിച്ചത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം ദിലീപും കാവ്യയും മമ്മൂട്ടിയെ അറിയിക്കുകയായിരുന്നു. വിവാഹത്തിനായുള്ള സജ്ജീകരണങ്ങള്‍ അടക്കം മമ്മൂട്ടി ചെയ്തു നല്‍കി. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ നേരിട്ടെത്തി ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ നേര്‍ന്നിരുന്നു. വിവാഹശേഷം മമ്മൂട്ടി ദിലീപിനും കാവ്യക്കുമായി ഹണിമൂണ്‍ ഒരുക്കിയിരുന്നു.

Dileep and Kavya Madhavan

മഞ്ജു വാര്യരുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. ദിലീപ്-മഞ്ജു ബന്ധത്തില്‍ പിറന്ന മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കൂടാതെ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന് പേരുള്ള പെണ്‍കുഞ്ഞുമുണ്ട്.

താനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം പിരിയാന്‍ കാരണം കാവ്യ മാധവന്‍ അല്ലെന്ന് പഴയൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ഈ അഭിമുഖത്തില്‍ ദിലീപ് പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ജിയോ ഹോട്സ്റ്റാറിൽ ‘അണലി’; പുതിയ അപ്‌ഡേറ്റുമായി സീരീസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…

1 hour ago

‘ഗോഡ്ഫാദർ’ പുതിയ രൂപത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായി എ.ഐ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…

1 hour ago

ഗ്ലാമറസ് ലുക്ക്; ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

1 hour ago

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

9 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

9 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

10 hours ago