Categories: Gossips

‘ഹലോ മിസ്റ്റര്‍ പൃഥ്വിരാജ്, സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണോ’

ബ്രോ ഡാഡിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ റസീന റാസ്. സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടിക്കാട്ടിയാണ് റസീനയുടെ വിമര്‍ശനം. സംവിധായകന്‍ പൃഥ്വിരാജിനെ അഭിസംബോധന ചെയ്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ എന്തോ പ്രത്യേക മിടുക്ക് കൊണ്ടാണെന്ന് പറഞ്ഞുവയ്ക്കുന്ന സീനുകളെ ഈ കുറിപ്പില്‍ ചോദ്യം ചെയ്തിരിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഹലോ മിസ്റ്റര്‍ പൃഥി രാജ്,

ലൈംഗിക ബന്ധത്തിലൂടെ സ്ത്രീ ശരീരത്തില്‍ എത്തിച്ചേരുന്ന ബീജവും സ്ത്രീ ശരീരത്തിലെ ഫെല്ലോപിയന്‍ ട്യൂബിലേക്ക് ഓവുലേഷന്‍ പ്രക്രിയയിലൂടെ പുറന്തള്ളുന്ന അണ്ഡവും തമ്മില്‍ ചേരുന്ന പ്രക്രിയകള്‍ കൊണ്ടാണ് ഗര്‍ഭധാരണം നടക്കുന്നത്.ലക്ഷക്കണക്കിന് ബീജങ്ങള്‍ പുറത്തു വരുമെങ്കിലും ഒന്നേ ഒന്നിനു മാത്രമാണ് അണ്ഡവുമായി ചേരാന്‍ സാധിക്കുക, അപൂര്‍വം ഘട്ടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ബീജങ്ങള്‍ക്ക് ഇത് സാധിക്കും.

Mohanlal and Prithviraj

സ്ത്രീ ഗര്‍ഭിണി ആവുന്നത് ആണിന്റെ എന്താണ്ടോ പ്രത്യേക മിടുക്കു കൊണ്ടാണ് എന്ന് താങ്കളുടെ ബ്രോ ഡാഡി സിനിമയില്‍ ചുരുങ്ങിയത് നാല് വട്ടമെങ്കിലും വിവിധ സന്ദര്‍ഭങ്ങളിലായി ധ്വനിപ്പിക്കുന്നുണ്ട്. പലവട്ടം പറഞ്ഞു,പെണ്ണുങ്ങള്‍ക്ക് ഗര്‍ഭമുണ്ടാക്കുന്നത് ആണുങ്ങളുടെ പ്രത്യേക മിടുക്കാണന്ന് സ്ഥാപിക്കുമ്പോള്‍, ഗര്‍ഭധാരണത്തില്‍ സ്ത്രീകളുടെ പങ്കിനെ ഇല്ലായ്മ ചെയുക മാത്രമല്ല, ഗര്‍ഭ ധാരണത്തില്‍ പങ്കെടുക്കാന്‍ ശേഷി ഇല്ലാത്ത ശരീരമുള്ള ആണുങ്ങളെ അപഹസിക്കുക കൂടിയാണ്.

ഹൈസ്‌കൂള്‍ ക്ലാസില്‍ ജീവശാസ്ത്ര പാഠ പുസ്തകം മുഴുവന്‍ പേജും പഠിക്കാന്‍ നേരം കിട്ടിയില്ലാരുന്നോ സാറിന് ?! വല്യേ പിടിപാട് ഇല്ലാത്ത കാര്യങ്ങള്‍ അറിയാവുന്ന വല്ലോരോടും ചോദിച്ചു പഠിക്കേണ്ട ??!

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

8 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago