Categories: Gossips

ക്ലാസ്‌മേറ്റ്‌സില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബന്‍; പിന്നീട് സംഭവിച്ചത്

ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് ക്ലാസ്മേറ്റ്സ്. 2006 ലാണ് ചിത്രം റിലീസ് ചെയ്തത്. ക്യാംപസുകളില്‍ വന്‍ തരംഗം തീര്‍ത്ത ഈ സിനിമയില്‍ പൃഥ്വിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരെയ്ന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി അണിയറ രഹസ്യങ്ങള്‍ പില്‍ക്കാലത്ത് ആരാധകര്‍ അറിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ക്ലാസ്മേറ്റ്സിലേക്ക് കുഞ്ചാക്കോ ബോബനെ ആദ്യം പരിഗണിച്ചിരുന്നു എന്ന വാര്‍ത്ത.

ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം ഒരിക്കല്‍ വെളിപ്പെടുത്തിയത്. കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമായി തീരുമാനിച്ചിരുന്നു. ഇക്കാര്യം കുഞ്ചാക്കോ ബോബനും അറിയാമായിരുന്നു. നരെയ്ന്‍ ചെയ്ത മുരളി എന്ന കഥാപാത്രം ചെയ്യാനാണ് കുഞ്ചാക്കോ ബോബനെ ആദ്യം തീരുമാനിച്ചത്. പിന്നീട് ചില കാരണങ്ങളാല്‍ സിനിമ നീണ്ടുപോകുകയും കുഞ്ചാക്കോ ബോബന് പകരം മുരളി എന്ന കഥാപാത്രം ചെയ്യാന്‍ നരെയ്നെ തീരുമാനിക്കുകയുമായിരുന്നു.

Kunchako Boban

ബാംഗ്ലൂരിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ നടക്കുന്ന കഥ എന്ന നിലയിലാണ് ക്ലാസ്‌മേറ്റ്‌സ് ആദ്യം ചെയ്യാന്‍ വിചാരിച്ചത്. പിന്നീടാണ് ഇത് കേരളത്തിലെ ഒരു ക്യാംപസിലേക്ക് പറിച്ചു നടപ്പെട്ടത്. ബാംഗ്ലൂര്‍ എഞ്ചിനീയറിങ് കോളേജിലെ കഥ എന്ന നിലയില്‍ ആലോചിച്ച സമയത്ത് കുഞ്ചാക്കോ ബോബനെയായിരുന്നു മുരളിയെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. പിന്നീടാണ് കുഞ്ചാക്കോ ബോബന്‍ മറ്റ് തിരക്കുകളാല്‍ ക്ലാസ്‌മേറ്റ്‌സില്‍ നിന്ന് പിന്മാറിയത്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

14 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

14 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

15 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

15 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

15 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

15 hours ago