Categories: Gossips

അച്ഛന്റെ വാക്ക് അനുസരിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു; വിവാഹമോചനത്തെ കുറിച്ച് ശ്വേത മേനോന്‍ പറഞ്ഞത്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. കരുത്തുറ്റ നിരവധി കഥാപാത്രങ്ങള്‍ ശ്വേത മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ശ്വേത മേനോന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു തെറ്റിനെ കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. താരത്തിന്റെ ആദ്യ വിവാഹമാണ് അത്.

കല്യാണം കഴിഞ്ഞ ദിവസം തന്നെ ആ ബന്ധം തകര്‍ന്നെന്ന് ശ്വേത പറയുന്നു. ബോബിയെന്ന ആളെയാണ് ശ്വേത ആദ്യം വിവാഹം കഴിച്ചത്. ബോബിക്ക് ചെറിയ മാനസിക രോഗമുണ്ടായിരുന്നെന്ന് ശ്വേത പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസമൊക്കെ ബോബി ശ്വേതയുടെ കൂടെയുണ്ടായിരുന്നു. എന്നിട്ട് മറ്റെവിടേക്കോ പോയി. നാലഞ്ചുമാസം കഴിയുമ്പോള്‍ വീണ്ടും തിരിച്ചുവരും. ഏഴ് വര്‍ഷം പ്രേമിച്ചാണ് ബോബിയും ശ്വേതയും വിവാഹിതരായത്. എന്നിട്ടും ബോബി കഞ്ചാവ് വലിക്കുന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നു എന്ന് ശ്വേത പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

Shwetha Menon

‘മുംബൈയില്‍ ആ സമയത്ത് ബോബിയുണ്ടാക്കിയ പ്രശ്നങ്ങള്‍! വാതില്‍ ചവിട്ടി പൊളിക്കുന്നു, പത്രക്കാര്‍ കൂടുന്നു..ആദ്യമായി ഞാന്‍ അച്ഛനോട് പറഞ്ഞു കരഞ്ഞു. അച്ഛന്‍ ഒച്ചയുയര്‍ത്തി, ‘ഷട്ടപ്പ്. നീ ഈ പറയുന്നതിന് ഇപ്പോ പ്രസക്തിയുമില്ല. അന്നു പറഞ്ഞിരുെന്നങ്കില്‍ (വിവാഹസമയത്ത്) എന്തും ചെയ്യാമായിരുന്നു. അവന്‍ ചെയ്യുന്നത് ക്രൈമാണ്. പക്ഷേ അതില്‍ നിനക്കുമുണ്ട് പങ്ക്.’ ഞാന്‍ അന്തം വിട്ടു. എത്രയോ അച്ഛന്‍മാര്‍ മക്കളെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിത്! അച്ഛന്‍ പറഞ്ഞു, ‘നിന്റെ ഇമോഷനനുസരിച്ച് തുള്ളാനുള്ളതല്ല ഞാന്‍. ഞാന്‍ നിന്റെ അച്ഛനാണ്. ഐ ഷുഡ് ഷോ യു ദ മിറര്‍.’ അന്ന് ഞാന്‍ അച്ഛനെ വീണ്ടും വെറുത്തു. ഇന്നു നോക്കുമ്പോള്‍, അച്ഛനായിരുന്നു ശരി,’ ശ്വേത പറഞ്ഞു. വീട്ടുകാരുടെ താല്‍പര്യങ്ങളെല്ലാം അവഗണിച്ചായിരുന്നു തന്റെ ആദ്യ വിവാഹമെന്നും വീട്ടുകാരെ അനുസരിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ല എന്നുമാണ് താരം പിന്നീട് പറഞ്ഞിട്ടുള്ളത്.

വളരെ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശ്വേതയുടെ അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെയാണ്. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം ആണ് ശ്വേതയുടെ ആദ്യ സിനിമ.

 

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

15 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

15 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

1 day ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

2 days ago