Categories: Gossips

അരയില്‍ ചുറ്റിയ ബെഡ്ഷീറ്റ് അഴിഞ്ഞുവീണു, കനക അത് കണ്ടു; ഗോഡ്ഫാദര്‍ ചിത്രീകരണത്തിനിടെ നടന്ന കാര്യം വെളിപ്പെടുത്തി മുകേഷ്, ആകെ നാണംകെട്ടെന്ന് താരം

ഹാസ്യരംഗങ്ങളിലെ അസാധ്യ ടൈമിങ് ആണ് മുകേഷിനെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാവാക്കിയത്. മുകേഷിന്റെ വിന്റേജ് കാലഘട്ടത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളുടെ പട്ടികയെടുത്താല്‍ അതില്‍ ഗോഡ്ഫാദന്‍ മുന്‍നിരയിലുണ്ടാകും. ഗോഡ്ഫാദര്‍ ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ മുകേഷ്.

കനകയാണ് ഗോഡ്ഫാദറില്‍ നായികയായി അഭിനയിച്ചത്. മാലു എന്നാണ് കനകയുടെ കഥാപാത്രത്തിന്റെ പേര്. മുകേഷിന്റെ കഥാപാത്രത്തിന്റെ പേര് രാമഭദ്രന്‍ എന്നും. ഇരുവരും ഒന്നിച്ചുള്ള സീനുകള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. അതിലൊന്നാണ് രാമഭദ്രന്റെ ഹോസ്റ്റലിലേക്ക് മാലു കയറിവരുന്ന സീന്‍.

Mukesh

ആ സീനില്‍ താന്‍ അരയില്‍ ചുറ്റിയിരിക്കുന്ന ബെഡ് ഷീറ്റ് അഴിഞ്ഞുപോകുകയും താന്‍ വലിയ ചമ്മല്‍ അനുഭവിക്കുകയും ചെയ്‌തെന്നാണ് മുകേഷ് വെളിപ്പെടുത്തുന്നത്.

‘കനക ബോയ്‌സ് ഹോസ്റ്റലിലേക്ക് രാമഭദ്രനെ കാണാനെത്തുന്ന രംഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസം. ജഗദീഷിന്റെ മായിന്‍കുട്ടി എണ്ണ തേച്ച് കൊണ്ട് ഇരിക്കുന്നു. എന്റെ രാമഭദ്രന്റെ കഥാപാത്രം കട്ടിലില്‍ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് അറിഞ്ഞ് ചാടി എണീറ്റ രാമഭദ്രന്‍ ഉടുക്കാന്‍ മുണ്ട് തിരയുമ്പോള്‍ കാണുന്നില്ല. അതുകൊണ്ട് ബെഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോള്‍ അവളെ കാണാന്‍ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്. പെട്ടന്ന് അഭിനയത്തിന്റെ ഭാഗമായി ഞാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അംഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. കനകയും കണ്ടു! പക്ഷെ അവര്‍ കണ്ടില്ലെന്ന് നടിച്ച് നിന്നു. ശേഷം പിന്നീട് ഒരു ദിവസമാണ് ആ സീനിന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിച്ചത്,’ മുകേഷ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി പോസുമായി ശ്രുതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അതിസുന്ദരിയായി അതിഥി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഥിതി രവി.…

5 hours ago

വിന്റര്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago