Categories: Gossips

മിമിക്രി കളിച്ച് നടക്കുമ്പോള്‍ ദിലീപ് വാങ്ങിയത് വെറും 300 രൂപ; പിന്നീട് മൂന്ന് കോടി പ്രതിഫലം വാങ്ങുന്ന നടന്‍

രണ്ടായിരത്തിനുശേഷം മലയാള സിനിമയില്‍ ജനപ്രിയ നായക പരിവേഷം സ്വന്തമാക്കിയ നടനാണ് ദിലീപ്. സിഐഡി മൂസ, ഈ പറക്കും തളിക, കല്ല്യാണരാമന്‍, മീശമാധവന്‍ തുടങ്ങിയ സിനിമകളാണ് ദിലീപിന് മലയാള സിനിമയില്‍ താരപദവി സമ്മാനിച്ചത്. ഈ സിനിമകള്‍ ബോക്‌സ്ഓഫീസില്‍ ബംപര്‍ ഹിറ്റ് ആയപ്പോള്‍ ദിലീപിന്റെ താരമൂല്യം കൂടുകയായിരുന്നു. ഏതാണ്ട് മൂന്ന് കോടി രൂപ വരെ ദിലീപ് അക്കാലത്ത് പ്രതിഫലം നേടിയിരുന്നു !

മിമിക്രി വേദികളില്‍ നിന്നാണ് ദിലീപ് സിനിമയിലെത്തുന്നത്. മിമിക്രി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് സ്റ്റേജ് ഷോകള്‍ക്ക് പോകുമ്പോള്‍ താന്‍ വാങ്ങിയിട്ടുള്ള ഏറ്റവും കൂടിയ പ്രതിഫലം 300 രൂപയാണെന്ന് ദിലീപ് പറയുന്നു. ആദ്യ സിനിമയില്‍ നായകവേഷം ചെയ്യുമ്പോള്‍ ദിലീപ് വാങ്ങിയ പ്രതിഫലം വെറും പതിനായിരം രൂപയാണ്. മുന്നൂറ് രൂപയില്‍ നിന്ന് മൂന്ന് കോടി പ്രതിഫലത്തിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു.

Dileep

കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുലോകത്തിലാണ് ദിലീപ് ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിയുന്നത്. കമലിന്റെ സഹസംവിധായകനായ ദിലീപിന് ആ സിനിമയില്‍ വര്‍ക്ക് ചെയ്തതിനു ലഭിച്ച പ്രതിഫലം വെറും ആയിരം രൂപയാണ്! പിന്നീട് ദിലീപ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി.

മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായകനാകുന്നത്. ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളാകുകയായിരുന്നു ദിലീപ്. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്ന പ്രതിഫലത്തിന്റെ തൊട്ടടുത്ത് വരെ രണ്ടായിരത്തിനു ശേഷം ദിലീപ് എത്തിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago