Categories: Gossips

രവി ശാസ്ത്രിയുടെ കാമുകിയായിരുന്ന സിനിമാ താരത്തെ അറിയാമോ? പിന്നീട് അവര്‍ വിവാഹം കഴിച്ചത് സെയ്ഫ് അലി ഖാനെ, ആ ബന്ധവും പിരിഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ആയിരുന്ന രവി ശാസ്ത്രി ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമായിരുന്ന സമയത്താണ് രവി ശാസ്ത്രി വലിയ വാര്‍ത്താകേന്ദ്രമായത്. സ്ത്രീ വിഷയങ്ങളിലായിരുന്നു ശാസ്ത്രി കൂടുതലും പ്രതിരോധത്തിലായത്.

എണ്‍പതുകളിലാണ് ശാസ്ത്രിയുടെ സുവര്‍ണ കാലം. ഇന്ത്യന്‍ ടീമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന താരമായിരുന്നു രവി ശാസ്ത്രി. അക്കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന ഒരു നടിയുമായി രവി ശാസ്ത്രി പ്രണയത്തിലായി. പില്‍ക്കാലത്ത് സെയ്ഫ് അലി ഖാന്റെ ജീവിതപങ്കാളിയായ നടി അമൃത സിങ് ആയിരുന്നു അത്.

രവി ശാസ്ത്രിയും അമൃത സിങ്ങും അടുപ്പത്തിലാണെന്ന് ആ സമയത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇരുവരും പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയില്ല. ആ സമയത്താണ് വളരെ പ്രചാരത്തിലുള്ള ഒരു മാഗസിനിന്റെ കവര്‍ ചിത്രമായി ഇരുവരും പ്രത്യക്ഷപ്പെടുന്നത്. രവി ശാസ്ത്രിയും അമൃത സിങ്ങും ഒന്നിച്ചുള്ള കവര്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആലോചിക്കുകയാണെന്നും താരങ്ങള്‍ തന്നെ പരോക്ഷമായി വെളിപ്പെടുത്തി.

Amritha Singh and Saif Ali Khan

അധികം താമസിയാതെ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ വിവാഹം വരെ എത്തിയില്ല. ആ ബന്ധം ഉടന്‍ തന്നെ വേര്‍പിരിഞ്ഞു. വിവാഹത്തിലേക്ക് എത്തും മുന്‍പ് തന്നെ ഇരുവരും ആ ബന്ധത്തിനു ഫുള്‍സ്റ്റോപ്പ് ഇട്ടു. താനൊരു സിനിമാ താരത്തെയല്ല ഭാര്യയായി ആഗ്രഹിക്കുന്നതെന്നും തന്റെ കുടുംബത്തിനു കൂടുതല്‍ പരിഗണന നല്‍കുന്ന ആളായിരിക്കണം പങ്കാളിയെന്ന് തനിക്ക് താല്‍പര്യമുണ്ടെന്നും രവി ശാസ്ത്രി പിന്നീട് വെളിപ്പെടുത്തി. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന് അമൃതയോട് രവി ആവശ്യപ്പെടുകയും താരം ഇത് നിഷേധിക്കുകയും ചെയ്തതാണ് ഇരുവരും വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും രവി ശാസ്ത്രിയെ വിവാഹം കഴിച്ചാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താനൊരു വീട്ടമ്മയായി ഒതുങ്ങേണ്ടിവരുമെന്നും അമൃത പേടിച്ചിരുന്നു.

രവി ശാസ്ത്രിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അമൃത സിങ് സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. പിന്നീട് സെയ്ഫും അമൃതയും വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനം നേടുകയും ചെയ്തു.

അനില മൂര്‍ത്തി

Recent Posts

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

19 hours ago

ബിഗ്‌ബോസിലെ 35 ദിവസം 35 വര്‍ഷം പോലെ: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

19 hours ago

ആരാധകര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഋതുമന്ത്ര

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…

19 hours ago

മകളുടെ താല്‍പര്യങ്ങള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുന്നത്: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

20 hours ago

എന്റെ ലൈഫിലെ സൂപ്പര്‍ ഹീറോ; മമ്മൂട്ടിയെക്കുറിച്ച് ചന്തു

മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…

20 hours ago

അതിമനോഹരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago