Categories: Gossips

ഫഹദ് ഫാസിലും ആന്‍ഡ്രിയയും പ്രണയത്തിലായിരുന്നോ? അന്നയും റസൂലും ചെയ്തതിനു ശേഷം ഇരുവരും ഒന്നിക്കാത്തത് ഈ കാരണത്താല്‍ !

അന്നയും റസൂലും എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നവരാണ് ഫഹദ് ഫാസില്‍-ആന്‍ഡ്രിയ ജെറമിയ കൂട്ടുകെട്ട്. എന്നാല്‍, സിനിമയ്‌ക്കൊപ്പം ഇരുവരുമായി ബന്ധപ്പെട്ട് ഗോസിപ്പുകളും ഉണ്ടായിരുന്നു. അന്നയും റസൂലിനും ശേഷം ഫഹദും ആന്‍ഡ്രിയയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ഫഹദ് തന്റെ പ്രണയം ആന്‍ഡ്രിയയെ അറിയിച്ചു എന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഫഹദ് ആന്‍ഡ്രിയയെ പ്രൊപ്പോസ് ചെയ്തെന്നും എന്നാല്‍ ആന്‍ഡ്രിയ ‘നോ’ പറയുകയായിരുന്നെന്നും ആയിരുന്നു മറ്റൊരു ഗോസിപ്പ്.

ഈ ഗോസിപ്പുകള്‍ക്കിടെ മറ്റൊരു ഫഹദ് ചിത്രത്തിലേക്ക് ആന്‍ഡ്രിയയെ കാസ്റ്റ് ചെയ്തിരുന്നു. അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലേക്കാണ് ഫഹദിന്റെ നായികയായി ആന്‍ഡ്രിയയെ പരിഗണിച്ചിരുന്നത്. എന്നാല്‍, ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ആന്‍ഡ്രിയ നിഷേധിക്കുകയായിരുന്നു. ഡേറ്റ് ഇല്ലെന്ന് പറഞ്ഞാണ് ആന്‍ഡ്രിയ നോര്‍ത്ത് 24 കാതത്തിലേക്കുള്ള ക്ഷണം നിരസിച്ചതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഫഹദുമായുള്ള ഗോസിപ്പുകളെ പേടിച്ചാണ് താരം പിന്‍മാറിയതെന്നായിരുന്നു വാര്‍ത്തകള്‍.

Andrea Jeramiah

അന്നയും റസൂലും സിനിമയില്‍ ആന്‍ഡ്രിയയും ഫഹദും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമയിലെ ഇരുവരുടേയും ലിപ് ലോക്ക് ചുംബന സീന്‍ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ചുംബന സീനുകളില്‍ ഒന്നാണ്.

നോര്‍ത്ത് 24 കാതത്തിലേക്കുള്ള ക്ഷണം നിരസിച്ച ശേഷം പൃഥ്വിരാജ് ചിത്രം ലണ്ടന്‍ ബ്രിഡ്ജിലാണ് ആന്‍ഡ്രിയ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും ആന്‍ഡ്രിയ വളരെ സജീവമാണ്. തന്റെ പുത്തന്‍ ചിത്രങ്ങള്‍ ആന്‍ഡ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയുടെ പുതിയ സാരി ലുക്കാണ്…

5 hours ago

സാരിക്ക് പുതിയ ഭാവം; ശ്രദ്ധ നേടി ഫാഷൻ ഫോട്ടോഷൂട്ട്

പരമ്പരാഗത കേരള സാരിക്ക് സമകാലിക സ്റ്റൈലിംഗ് ചേർത്ത്…

5 hours ago

സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ…

5 hours ago

വർണപ്പകിട്ടുള്ള ഗൗണിൽ സണ്ണി ലിയോൺ

ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ പുതിയ…

14 hours ago

തവിട്ട് നിറത്തിലുള്ള ഡ്രസിൽ മീര നന്ദൻ

നടിയും അവതാരകയുമായ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

15 hours ago

‘ആനന്ദം’ നടി അന്നു ആന്റണിയുടെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ യുവ നടിയായ അന്നു ആന്റണി…

15 hours ago