Honey Rose
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഹണിയുടെ പ്രായം എത്രയെന്ന് അറിയാമോ? വെറും 14 വയസ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ ഹണിക്ക് ആ സമയത്ത്.
ബോയ്ഫ്രണ്ടില്‍ അഭിനയിക്കാന്‍ അവസരം കിട്ടുമ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു ഹണി. സിനിമയെ കുറിച്ച് ആ സമയത്ത് ഒന്നും തനിക്ക് അറിയില്ലായിരുന്നു എന്ന് ഹണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ബോയ്ഫ്രണ്ടിലെ ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Honey Rose in Boyfriend
1991 മേയ് ഒന്‍പതിനാണ് ഹണി റോസ് ജനിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴ മൂലമറ്റമാണ് ഹണിയുടെ സ്വദേശം. ബോയ്ഫ്രണ്ടിന് ശേഷം 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഹണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ചങ്ക്‌സ്, അവരുടെ രാവുകള്‍, കനല്‍, കുമ്പസാരം തുടങ്ങിയ സിനിമകളാണ് ഹണിയുടേതായി അവസാനം പുറത്തിറങ്ങിയത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്‍. മലയാളത്തിലൂടെ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…