Categories: Gossips

‘ഞാന്‍ വേറൊരു ആളെ അയക്കാം, അയാള്‍ ചിലപ്പോള്‍ എന്നേക്കാള്‍ വലിയ നടനാകും’ മമ്മൂട്ടിയെ കുറിച്ചുള്ള രതീഷിന്റെ വാക്കുകള്‍ അച്ചട്ടായി

സിനിമയില്‍ മമ്മൂട്ടിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു നടന്‍ രതീഷ്. മമ്മൂട്ടിയേക്കാള്‍ മുന്‍പ് രതീഷ് മലയാള സിനിമയില്‍ സജീവമായിരുന്നു. രതീഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ഇത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

മമ്മൂട്ടിയും രതീഷും തമ്മിലുള്ള സൗഹൃദത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. എന്തിന് മമ്മൂട്ടി ഇന്ന് കാണുന്ന രീതിയിലേക്ക് എത്തിയതില്‍ രതീഷ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയാം.

Mammootty in Vidheyan

എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ തൃഷ്ണയാണ് മമ്മൂട്ടിയും ഐ.വി.ശശിയും ആദ്യമായി ഒന്നിച്ച ചിത്രം. രതീഷിനെയായിരുന്നു സംവിധായകന്‍ ഐ.വി.ശശി ആദ്യം സമീപിച്ചത്. എന്നാല്‍, തന്റെ സിനിമകളുടെ തിരക്കുകള്‍ മൂലം രതീഷിനു വരാന്‍ കഴിഞ്ഞില്ല. പകരം ഒരാളെ അയാക്കാമെന്നും അയാള്‍ ചിലപ്പോള്‍ എന്നെക്കാള്‍ നല്ല നടനായി മാറുമെന്നും രതീഷ് അന്ന് പറഞ്ഞിരുന്നു.

അങ്ങനെ രതീഷിന്റെ നിര്‍ദേശപ്രകാരം ഐ.വി.ശശിക്കു മുന്നില്‍ എത്തിയ നടനാണ് ഇന്നത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തൃഷ്ണയില്‍ മമ്മൂട്ടി നായകനായി അഭിനയിച്ചു. മമ്മൂട്ടിയുടെ സിനിമാ കരിയറില്‍ തൃഷ്ണ വലിയൊരു ബ്രേക്കായി. തൃഷ്ണയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങള്‍ മമ്മൂട്ടിയെ തേടിയെത്തി. രതീഷ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മമ്മൂട്ടി തന്നേക്കാള്‍ വലിയ നടനായ കാഴ്ച കണ്ടാണ് രതീഷ് മരണത്തിനു കീഴടങ്ങിയത്.

 

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

58 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

1 hour ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

1 hour ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago