Thesni and Kalabhavan
സ്റ്റേജ് ഷോകളിലൂടേയും മിമിക്രിയിലൂടേയും ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് തെസ്‌നി ഖാനും കലാഭവന്‍ ഹനീഫും. കൊച്ചിന്‍ കലാഭവനില്‍ നിന്നാണ് ഇരുവരും സിനിമാ മേഖലയിലേക്ക് എത്തിയത്. ഇപ്പോള്‍ ഇരുവരും സിനിമയില്‍ വളരെ സജീവമാണ്. പഠിക്കാന്‍ താല്‍പര്യം കുറവായിരുന്ന തെസ്‌നിയെ കലാഭവനില്‍ ചേര്‍ത്തത് തെസ്‌നിയുടെ പിതാവാണ്.
തന്റെ കലാഭവന്‍ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് തെസ്‌നി ഖാന്‍. കലാഭവന്‍ സൗഹൃദത്തെ കുറിച്ചും തനിക്കുണ്ടായിരുന്ന ആഗ്രഹങ്ങളെ കുറിച്ചും തെസ്‌നി തുറന്നുപറഞ്ഞു. കലാഭവനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചും തെസ്നി ഖാന്‍ തുറന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. കലാഭവന്‍ ഹനീഫിനെ അഞ്ച് പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിരന്തരം വായിനോക്കിയപ്പോള്‍ താനും ഒപ്പം ചേര്‍ന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്.
Thesni Khan
കലാഭവന്‍ ഹനീഫിനെ പ്രേമിക്കാന്‍ തോന്നിയ നിമിഷത്തെ കുറിച്ചും തെസ്നി ഖാന്‍ പറയുന്നു. അമൃത ടിവിയില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത പരിപാടിയിലാണ് തെസ്നിഖാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മനസ് തുറന്നത്.
‘ഞാന്‍ കലാഭവനില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവന്‍ ഹനീഫ് ആയിരുന്നു. അന്ന് ട്രൂപ്പില്‍ വളരെ സുന്ദരനൊക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോള്‍ നമ്മള്‍ പെണ്‍കുട്ടികള്‍ പറയുമായിരുന്നു അയാളെ കാണാന്‍ നല്ല ഭംഗി ഉണ്ടല്ലേ എന്ന്. ഹനീഫിക്കയെ പ്രേമിക്കാനൊക്കെ തോന്നിയിട്ടുണ്ട്,’ തെസ്‌നി ഖാന്‍ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…