Categories: Gossips

പടം സൂപ്പര്‍ഹിറ്റ് ! മോഹന്‍ലാലിന് മാരുതി കാര്‍ സമ്മാനമായി നല്‍കി സിനിമയുടെ നിര്‍മാതാവ്; വെറും 40 ലക്ഷം ചെലവഴിച്ച ഈ സിനിമയുടെ ലാഭം എത്രയെന്നോ?

1985 ന് ശേഷമാണ് മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് വളരുന്നതും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ആകുന്നതും. അതില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മോഹന്‍ലാലിന് അയലത്തെ പയ്യന്‍ ഇമേജ് ഉണ്ടാക്കി കൊടുത്തത് പ്രിയദര്‍ശന്‍ ചിത്രങ്ങളാണ്. അതില്‍ മുന്‍പന്തിയിലുള്ള സിനിമയാണ് ‘ചിത്രം’.

1988 ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 33 വര്‍ഷമായി. മോഹന്‍ലാല്‍, നെടുമുടി വേണു, രഞ്ജിനി, ലിസി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. തിയറ്ററില്‍ 366 ദിവസമാണ് തുടര്‍ച്ചയായി ചിത്രം പ്രദര്‍ശിപ്പിച്ചത്.

Mohanlal

സാമ്പത്തികമായി വന്‍ ലാഭമാണ് ചിത്രം കൊയ്തത്. 40 ലക്ഷത്തോളമായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അന്ന് മൂന്നരക്കോടിയിലേറെ ലാഭം നേടി ചിത്രം നിര്‍മ്മാതാവ് പി.കെ.ആര്‍.പിള്ളയ്ക്ക് വന്‍ നേട്ടമായി. വിജയത്തില്‍ മനസുനിറഞ്ഞ പി.കെ.ആര്‍.പിള്ള നായകന്‍ മോഹന്‍ലാലിന് ഒരു മാരുതി കാര്‍ സമ്മാനമായി നല്‍കിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ തന്നെ ഉത്സവപ്പിറ്റേന്നും റിലീസായി. ഉത്സവപ്പിറ്റേന്നിനായിരുന്നു ആദ്യമൊക്കെ തിയറ്ററില്‍ തിരക്ക്. പിന്നീട് തിയേറ്ററുകളിലെ അവസ്ഥ മാറി. എങ്ങും ‘ചിത്രം’ തരംഗമായി.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

5 hours ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

5 hours ago