Allu Arjun and Jadeja
സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനെ അനുകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം രവീന്ദ്ര ജഡേജ. അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയിലെ ഒരു ഭാഗമാണ് ജഡേജ അനുകരിച്ചത്. താന്‍ പുഷ്പയിലെ ഡയലോഗ് പറയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം വഴിയാണ് രവീന്ദ്ര ജഡേജ പുറത്തു വിട്ടിരിക്കുന്നത്. ജഡേജയുടെ പുഷ്പ വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ബോക്‌സ്ഓഫീസില്‍ വന്‍ മുന്നേറ്റമാണ് പുഷ്പ നടത്തിയത്. ആഗോള കളക്ഷന്‍ ആയി ഇരുനൂറു കോടിയിലേക്കാണ് ഈ ചിത്രം കുതിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയിലെ അല്ലു അര്‍ജ്ജുന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ മികച്ച വേഷമെന്നാണ് നിരൂപകര്‍ പറയുന്നത്.
പുഷ്പയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് മലയാളി താരം ഫഹദ് ഫാസിലാണ്. ഫഹദിന്റെ വേറിട്ട ഗെറ്റപ്പ് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയ നടി ശരണ്യ മോഹൻ പങ്കുവെച്ച…
തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…
നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…
സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…
ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…
തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…