Chithra
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്ത് വേഷങ്ങളെടുത്താല്‍ അതില്‍ അമരത്തിലെ അച്ചൂട്ടിയുണ്ട്. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതനാണ് സിനിമ സംവിധാനം ചെയ്തത്. മമ്മൂട്ടിക്കൊപ്പം മുരളി, അശോകന്‍, മാതു, ചിത്ര, കെപിഎസി ലളിത എന്നിവരും അമരത്തില്‍ നിറഞ്ഞാടി.
അമരത്തിലെ ചന്ദ്രികയുടെ വേഷം അവതരിപ്പിച്ച ചിത്രയുടെ വിയോഗം 2021 ഓഗസ്റ്റ് 21 നായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചാണ് ചിത്ര മരണത്തിനു കീഴടങ്ങിയത്.
Chithra
അമരത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ ചിത്ര നേരിട്ട വലിയൊരു പ്രതിസന്ധിയുണ്ട്. അമരത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മീന്‍ കൈകൊണ്ട് തൊടാന്‍ അറപ്പുള്ള ആളായിരുന്നു ചിത്ര. സംവിധായകന്‍ ഭരതനാണ് ചിത്രയുടെ ഈ അറപ്പ് മാറ്റിയെടുത്തത്. മീന്‍ കഴുകാന്‍ ഭരതന്‍ ചിത്രയെ പഠിപ്പിച്ചു. ആ കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ഭരതന്‍ തന്നെ പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടെന്നും പിന്നീട് മീനിനോടുള്ള അറപ്പ് മാറിയെന്നും ചിത്ര പറയുന്നു. മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് ഭരതേട്ടന്‍ അന്ന് തന്നെ പഠിപ്പിച്ചതെന്നും ചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…