Categories: Gossips

ബെല്ലും ബ്രേക്കുമില്ലാതെ പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഓടിനടന്നു; കരീനയ്ക്ക് കോവിഡ് വന്നത് ഇങ്ങനെ

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ആള്‍ക്കൂട്ടമുള്ള പരിപാടികളില്‍ പങ്കെടുത്തതാണ് ബോളിവുഡ് താരം കരീന കപൂറിന് കോവിഡ് വരാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. കോവിഡ് മാനദന്ധങ്ങള്‍ ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തതിനാലാണ് ഇരുവര്‍ക്കും കോവിഡ് ബാധിച്ചത് എന്നാണ് ബ്രിഹണ്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചത്.

കരീനയുടെ ഉറ്റസുഹൃത്ത് അമൃത അറോറയ്ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചാണ് പല പാര്‍ട്ടികളിലും പങ്കെടുത്തത്. യാതൊരു കോവിഡ് മാനദണ്ഡങ്ങളും താരങ്ങള്‍ പാലിച്ചിരുന്നില്ലെന്നാണ് വിവരം.

കോവിഡ് ബാധിച്ച വിവരം ആദ്യം കരീനയോ അമൃതയോ പുറത്ത് പറഞ്ഞിരുന്നില്ല. ശേഷം ബിഎംസി അധികൃതര്‍ നടപടികള്‍ എടുത്തതോടെയാണ് കരീന സോഷ്യല്‍മീഡിയ വഴി കോവിഡ് ബാധിച്ച വിവരം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. താന്‍ ഇപ്പോള്‍ ഐസൊലേഷനിലാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും താരം ആവശ്യപ്പെട്ടു.

Kareena

കോവിഡ് സ്ഥിരീകരിക്കുന്നതിനു മുന്‍പ് കരീന കപൂറും അമൃത അറോറയും നിരവധി താരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിയ കപൂര്‍ സംഘടിപ്പിച്ച ഒരു ഗെറ്റ്-ടുഗെദര്‍ പാര്‍ട്ടിയില്‍ കഴിഞ്ഞ ദിവസം താരങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. ഈ പാര്‍ട്ടിയില്‍ മലൈക അറോറ, കരീഷ്മ കപൂര്‍, മസാബ ഗുപ്ത തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ നിശാ പാര്‍ട്ടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

12 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

12 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

12 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

12 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

12 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago