Categories: Videos

അടിമുടി മാറ്റം, ജനപ്രിയന്‍ പഴയ ട്രാക്കില്‍; ശ്രദ്ധനേടി കേശു ഈ വീടിന്റെ നാഥന്‍ സിനിമയിലെ ഗാനം

ജനപ്രിയ നായകന്‍ ദിലീപിന്റെ വേഷപ്പകര്‍ച്ചയുമായി കേശു ഈ വീടിന്റെ നാഥന്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയിലെ ആദ്യ വീഡിയോ ഗാനമാണ് ഇന്ന് റിലീസ് ചെയ്തത്.

‘പുന്നാര പൂങ്കാറ്റില്‍’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷായാണ് ഈണം പകര്‍ന്നിരിക്കുന്നത്. ആലാപനം സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ യേശുദാസ് ആണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ഈ പാട്ടിലുണ്ട്.

പാട്ടിലെ വിഷ്വല്‍സ് തന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പഴയ ജനപ്രിയ നായകനെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടിയെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഉര്‍വശിയും രസകരമായ രീതിയിലാണ് വീഡിയോ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ നാദിര്‍ഷായാണ് കേശു ഈ വീടിന്റെ നാഥന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിനും ഉര്‍വശിക്കും പുറമേ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ദിലീപും ഡോക്ടര്‍ സക്കറിയ തോമസും കൂടിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് കേശു ഈ വീടിന്റെ നാഥന്‍ റിലീസ് ചെയ്യുക.

 

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

1 week ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

1 week ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

1 week ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

1 week ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

1 week ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago