Mammootty and Lijo Jose Pellissery
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിയുടേത് വ്യത്യസ്തമായ വേഷ പകര്‍ച്ച. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുഴുനീള കള്ളന്‍ വേഷമാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും മമ്മൂട്ടിയുടെ കരിയറില്‍ മികച്ചൊരു ബ്രേക്ക് നല്‍കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനു കഴിയുമെന്ന് ആരാധകരും വിശ്വസിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. 30 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സിനിമ കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിയുടെ കരിയറിലെ വളരെ വ്യത്യസ്തതയും പുതുമയും നിറഞ്ഞ കഥാപാത്രമായിരിക്കും നന്‍പകല്‍ നേരത്ത് മയക്കത്തിലേതെന്ന് അശോകനും പറഞ്ഞു.
എസ്.ഹരീഷ് ആണ് സിനിമയുടെ തിരക്കഥ. പഴനിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം മമ്മൂട്ടിയുടെ സ്വന്തം കമ്പനിയാണ് നിര്‍മ്മിക്കുന്നത്. പഴനിയിലും വേളാങ്കണ്ണിയിലുമായി 40 ദിവസത്തെ ഷൂട്ടിങ് ആണ് സിനിമയ്ക്ക് തീരുമാനിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില് തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…