Categories: Gossips

കത്രീന കൈഫിന്റെ കല്യാണം കൂടാന്‍ അമിതാഭ് ബച്ചന്‍ വന്നാലും പണി ! ഫോണ്‍ സെക്യൂരിറ്റിയുടെ കൈയില്‍ കൊടുത്താല്‍ മാത്രം അകത്തേക്ക് കയറാം

കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹ ആഘോഷങ്ങള്‍ക്കായി ബോളിവുഡ് സിനിമാലോകം ഒരുങ്ങി കഴിഞ്ഞു. രാജസ്ഥാനിലെ ആഡംബര ഹോട്ടലില്‍ മൂന്ന് ദിവസങ്ങളിലാണ് വിവാഹ ആഘോഷം നടക്കുക. ആഘോഷ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ പാപ്പരാസികള്‍ ആഘോഷിക്കുന്നതിനോട് കത്രീനയ്ക്കും വിക്കി കൗശലിനും താല്‍പര്യമില്ല. അതുകൊണ്ട് വിവാഹ ചടങ്ങുകള്‍ നടക്കുന്ന ഹോട്ടലിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

മാത്രമല്ല, വിവാഹത്തിനു എത്തുന്ന സെലിബ്രിറ്റികള്‍ക്ക് വരെ നിയന്ത്രണമുണ്ട്. ഏകദേശം 200 പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുക. ഇതില്‍ സൂപ്പര്‍താരങ്ങളും ഉണ്ടാകും. അതിഥികള്‍ക്ക് വിവാഹം നടക്കുന്ന ഹോട്ടലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല.

വിവാഹ ചടങ്ങുകള്‍ നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കണമെങ്കില്‍ എല്ലാവരും മൊബൈല്‍ ഫോണുകള്‍ സെക്യൂരിറ്റി ജീവനക്കാരെ ഏല്‍പ്പിക്കണം. എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും ഈ നിയമം പാലിക്കേണ്ടിവരും. അത്രത്തോളം സുരക്ഷാ ക്രമീകരണങ്ങളാണ് ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

14 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

14 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

22 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

22 hours ago