Categories: latest news

ശോഭിത തന്നില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍; തുറന്ന് പറഞ്ഞ് നാഗചൈതന്യ

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് നാഗചൈതന്യ യും ശോഭിത ധൂലിപാലയും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഭാര്യ ശോഭിതയെക്കുറിച്ചും അവരുടെ വ്യക്തിത്വത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് നാഗചൈതന്യ. പരമ്പരാഗതമായ സംസ്‌കാരവും മോഡേണ്‍ ചിന്താഗതിയും ഒരുപോലെ ചേര്‍ന്ന വ്യക്തിത്വമാണ് ശോഭിതയുടേതെന്നാണ് താരത്തിന്റെ വാക്കുകള്‍. മാത്രമല്ല, ശോഭിതയ്‌ക്കൊപ്പമുള്ള ജീവിതം തന്റെ സ്വഭാവത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘വൃഷകര്‍മ’യുടെ (Vrushakarma) പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഓണസ്റ്റ് ടൗണ്‍ഹാള്‍’ എന്ന പരിപാടിയില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു നാഗചൈതന്യ. ഇതിനിടയിലാണ് ഭാര്യയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്. ശോഭിതയുടെ സ്വഭാവത്തിലെ കൗതുകവും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള താല്‍പര്യവുമാണ് തന്നെ ഏറെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ സ്വീകരിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനും ശോഭിതയ്ക്കുള്ള കഴിവിനെക്കുറിച്ചും താരം വാചാലനായി.

യാത്രകളുമായി ബന്ധപ്പെട്ട രസകരമായ അനുഭവവും നാഗചൈതന്യ ആരധകരോട് പങ്കുവെച്ചു. യാത്ര പോകുമ്പോള്‍ കൃത്യമായ പ്ലാനിങ്ങോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് താരം പറയുന്നു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങളില്‍ മാറ്റം വരികയോ പ്രതീക്ഷിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ എന്തുചെയ്യണമെന്നറിയാതെ താന്‍ ഒരുപക്ഷേ നിശ്ചലനായിപ്പോകും. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശോഭിത വളരെ വിഭിന്നമായാണ് പെരുമാറുന്നത്. സാഹചര്യങ്ങളെ വേഗത്തില്‍ മനസിലാക്കി മുന്നോട്ടുപോകാനുള്ള വഴി കണ്ടെത്താന്‍ അവള്‍ക്ക് കഴിയുമെന്നും താരം വെളിപ്പെടുത്തി.

‘സംസ്‌കാരത്തിന്റെയും പുതിയ കാലത്തെ ആധുനിക ചിന്താഗതിയുടെയും മനോഹരമായൊരു മൈസൃതമാണ് അവള്‍. ഈ രണ്ട് ലോകങ്ങളെയും ഒരുപോലെ ഉള്‍കൊള്ളാന്‍ കഴിയുന്ന വ്യക്തിയാണ് ശോഭിത. ഒപ്പം പുതിയ കാര്യങ്ങള്‍ കണ്ടെത്താനും അനുഭവിക്കാനും അവള്‍ എപ്പോഴും സന്നദ്ധയാണ്’, എന്നാണ് നാഗചൈതന്യ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ഡേറ്റിങ്ങും പ്രഗ്‌നന്‍സിയും ഒരുമിച്ച്; അമല പോള്‍

വിവാഹവും മാതൃത്വവുമെല്ലാം ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് നടി…

1 hour ago

ഞങ്ങള്‍ പരസ്പരം അഡിക്റ്റാണ്; രശ്മിക

വിജയ് ദേവരകൊണ്ടയുമായുള്ള ദാമ്പത്യജീവിതം സ്വപ്നം കണ്ടതുപോലെയാണെന്ന് നടി…

1 hour ago

യുദ്ധകാലത്ത് വിളിച്ച് അന്വേഷിച്ചത് ഒരേയൊരു സിനിമാതാരം; നൈല

ജയസൂര്യയോടൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച്…

1 hour ago

ചില സിനിമകള്‍ എല്ലാവര്‍ക്കും വര്‍ക്കാകണമെന്നില്ല; കുഞ്ചാക്കോ ബോബന്‍

തന്റെ സിനിമകളുടെ പരാജയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍. സിനിമകള്‍…

1 hour ago

അച്ഛന്‍ പിടിച്ച വള്ളി കാരണം കല്ലേറും കരി ഓയില്‍ പ്രയോഗവും, തുറന്ന് പറഞ്ഞ് ധ്യാന്‍

അച്ഛന്‍ പിടിച്ചിരുന്ന വള്ളികളൊക്കെ താനായിരുന്നു പരിഹരിച്ചിരുന്നതെന്ന് നടന്‍…

1 hour ago

തുടർപരാജയങ്ങൾക്കിടെ പുതിയ കൂട്ടുകെട്ട്; ദിലീപിന്റെ ഈ നീക്കം പൂഴിക്കടകനോ?

ഒന്നിന് പിന്നാലെ ഒന്നായി ചിത്രങ്ങൾ വിജയം നേടാതെ…

6 hours ago