Categories: latest news

യുദ്ധകാലത്ത് വിളിച്ച് അന്വേഷിച്ചത് ഒരേയൊരു സിനിമാതാരം; നൈല

ജയസൂര്യയോടൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി നൈല ഉഷ. ദുബായില്‍ യുദ്ധസാഹചര്യം നിലനിന്നിരുന്ന സമയത്ത് തന്നെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ച സിനിമാ മേഖലയിലെ ഒരേയൊരാള്‍ ജയസൂര്യയായിരുന്നുവെന്ന് നൈല പറഞ്ഞു. ‘മായന്‍’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

എപ്പോള്‍ കണ്ടാലും ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ജയസൂര്യ പങ്കുവെക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അത് യാഥാര്‍ഥ്യമാകാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നുവെന്നും നൈല പറഞ്ഞു. ഒടുവില്‍ ‘മായന്‍’ സംഭവിച്ചപ്പോള്‍ ജയസൂര്യയ്ക്ക് സന്ദേശം അയച്ചിരുന്നു. ‘അവസാനം നമ്മള്‍ ഒന്നിച്ചു’ എന്നായിരുന്നു സന്ദേശമെന്നും താരം ഓര്‍ത്തെടുത്തു.

‘മായന്‍’ സിനിമയുടെ സെറ്റില്‍ തനിക്ക് പരിചയമുണ്ടായിരുന്ന ഒരേയൊരാള്‍ ജയസൂര്യയായിരുന്നുവെന്നും നൈല പറഞ്ഞു. എന്നാല്‍ ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ ജയസൂര്യ സെറ്റില്‍ ഉണ്ടായിരുന്നില്ല. ആ ദിവസങ്ങളില്‍ ആത്മവിശ്വാസമുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ജോയൽ മാത്യൂസ്

Recent Posts

ശോഭിത തന്നില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍; തുറന്ന് പറഞ്ഞ് നാഗചൈതന്യ

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് നാഗചൈതന്യ യും…

1 hour ago

ഡേറ്റിങ്ങും പ്രഗ്‌നന്‍സിയും ഒരുമിച്ച്; അമല പോള്‍

വിവാഹവും മാതൃത്വവുമെല്ലാം ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് നടി…

1 hour ago

ഞങ്ങള്‍ പരസ്പരം അഡിക്റ്റാണ്; രശ്മിക

വിജയ് ദേവരകൊണ്ടയുമായുള്ള ദാമ്പത്യജീവിതം സ്വപ്നം കണ്ടതുപോലെയാണെന്ന് നടി…

1 hour ago

ചില സിനിമകള്‍ എല്ലാവര്‍ക്കും വര്‍ക്കാകണമെന്നില്ല; കുഞ്ചാക്കോ ബോബന്‍

തന്റെ സിനിമകളുടെ പരാജയത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍. സിനിമകള്‍…

1 hour ago

അച്ഛന്‍ പിടിച്ച വള്ളി കാരണം കല്ലേറും കരി ഓയില്‍ പ്രയോഗവും, തുറന്ന് പറഞ്ഞ് ധ്യാന്‍

അച്ഛന്‍ പിടിച്ചിരുന്ന വള്ളികളൊക്കെ താനായിരുന്നു പരിഹരിച്ചിരുന്നതെന്ന് നടന്‍…

1 hour ago

തുടർപരാജയങ്ങൾക്കിടെ പുതിയ കൂട്ടുകെട്ട്; ദിലീപിന്റെ ഈ നീക്കം പൂഴിക്കടകനോ?

ഒന്നിന് പിന്നാലെ ഒന്നായി ചിത്രങ്ങൾ വിജയം നേടാതെ…

6 hours ago