latest news
ശോഭിത തന്നില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍; തുറന്ന് പറഞ്ഞ് നാഗചൈതന്യ
തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് നാഗചൈതന്യ യും ശോഭിത ധൂലിപാലയും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഭാര്യ ശോഭിതയെക്കുറിച്ചും അവരുടെ വ്യക്തിത്വത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് നാഗചൈതന്യ. പരമ്പരാഗതമായ സംസ്കാരവും മോഡേണ്‍ ചിന്താഗതിയും ഒരുപോലെ ചേര്‍ന്ന വ്യക്തിത്വമാണ് ശോഭിതയുടേതെന്നാണ് താരത്തിന്റെ വാക്കുകള്‍. മാത്രമല്ല, ശോഭിതയ്ക്കൊപ്പമുള്ള ജീവിതം തന്റെ സ്വഭാവത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു.
തന്റെ പുതിയ ചിത്രമായ ‘വൃഷകര്മ’യുടെ (Vrushakarma) പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഓണസ്റ്റ് ടൗണ്‍ഹാള്‍’ എന്ന പരിപാടിയില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു നാഗചൈതന്യ. ഇതിനിടയിലാണ് ഭാര്യയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്. ശോഭിതയുടെ സ്വഭാവത്തിലെ കൗതുകവും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള താല്പര്യവുമാണ് തന്നെ ഏറെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ സ്വീകരിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനും ശോഭിതയ്ക്കുള്ള കഴിവിനെക്കുറിച്ചും താരം വാചാലനായി.
യാത്രകളുമായി ബന്ധപ്പെട്ട രസകരമായ അനുഭവവും നാഗചൈതന്യ ആരധകരോട് പങ്കുവെച്ചു. യാത്ര പോകുമ്പോള്‍ കൃത്യമായ പ്ലാനിങ്ങോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് താരം പറയുന്നു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങളില്‍ മാറ്റം വരികയോ പ്രതീക്ഷിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ എന്തുചെയ്യണമെന്നറിയാതെ താന്‍ ഒരുപക്ഷേ നിശ്ചലനായിപ്പോകും. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശോഭിത വളരെ വിഭിന്നമായാണ് പെരുമാറുന്നത്. സാഹചര്യങ്ങളെ വേഗത്തില്‍ മനസിലാക്കി മുന്നോട്ടുപോകാനുള്ള വഴി കണ്ടെത്താന്‍ അവള്‍ക്ക് കഴിയുമെന്നും താരം വെളിപ്പെടുത്തി.
‘സംസ്കാരത്തിന്റെയും പുതിയ കാലത്തെ ആധുനിക ചിന്താഗതിയുടെയും മനോഹരമായൊരു മൈസൃതമാണ് അവള്. ഈ രണ്ട് ലോകങ്ങളെയും ഒരുപോലെ ഉള്‍കൊള്ളാന്‍ കഴിയുന്ന വ്യക്തിയാണ് ശോഭിത. ഒപ്പം പുതിയ കാര്യങ്ങള്‍ കണ്ടെത്താനും അനുഭവിക്കാനും അവള് എപ്പോഴും സന്നദ്ധയാണ്’, എന്നാണ് നാഗചൈതന്യ പറഞ്ഞത്.
