ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ജയിലർ 2’ എന്ന ചിത്രത്തിലെ തന്റെ അനുഭവങ്ങളും കരിയറിലെ വലിയ മാറ്റങ്ങളും പങ്കുവെച്ച് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ. ചിത്രീകരണ സമയത്ത് വലിയ തോതിൽ ടെൻഷൻ അനുഭവിച്ചിരുന്നതായും എന്നാൽ തിയേറ്ററിൽ സിനിമ കണ്ടപ്പോഴാണ് ചിത്രത്തിന്റെ യഥാർത്ഥ വ്യാപ്തി തനിക്ക് പോലും മനസ്സിലായതെന്നും താരം വെളിപ്പെടുത്തി.
ചിത്രത്തിൽ ‘ആമീർ’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് കോട്ടയം നസീർ അവതരിപ്പിച്ചത്. ചിത്രീകരണ സമയത്ത് സ്വന്തം രംഗങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ സിനിമയുടെ മൊത്തത്തിലുള്ള ആകെത്തുക എന്താണെന്ന് നടന്മാർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
“ഷൂട്ടിന്റെ സമയത്ത് നമ്മുടെ പോർഷൻ മാത്രം എടുക്കുന്നു, നമ്മൾ പോകുന്നു എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. അപ്പോഴും കൂടെയുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂട് പറയുമായിരുന്നു, ‘അണ്ണാ, ഇതിന്റെ ഫസ്റ്റ് ഹാഫിൽ വൻ പരിപാടിയാണ് ചെയ്തുവെച്ചിരിക്കുന്നത്, ചിരിക്കാൻ ഒരുപാടുണ്ട്’ എന്ന്. എന്നാൽ സിനിമ തിയേറ്ററിൽ റിലീസായ ശേഷം പ്രേക്ഷകർക്കൊപ്പം ഇരുന്ന് കണ്ടപ്പോഴാണ് സുരാജിന്റെ ആ ജഡ്ജ്മെന്റ് എത്രത്തോളം കറക്ട് ആയിരുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടത്. സിനിമയുടെ സെക്കൻഡ് ഹാഫ് ഒക്കെ എത്ര വലിയ സ്കെയിലിലാണ് പോയതെന്ന് തിയേറ്ററിൽ നിന്ന് കണ്ടപ്പോഴാണ് ശരിക്കും പിടികിട്ടിയത്,” കോട്ടയം നസീർ പറഞ്ഞു.
മലയാള ചിത്രങ്ങളായ ‘വാഴ’, ‘തലവൻ’ എന്നിവയിലെ പ്രകടനമാണ് തമിഴ് സിനിമയിലേക്കുള്ള വഴിതുറന്നത്. ആദ്യ ഷോട്ട് എടുക്കുമ്പോൾ വലിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും സംവിധായകൻ നെൽസന്റെ പൂർണ്ണമായ പിന്തുണയും കൂടെയുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂടിന്റെ സാന്നിധ്യവുമാണ് തനിക്ക് വലിയ ധൈര്യം നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.
'പെൻഡുലം' എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിന് ശേഷം…
സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…
സിനിമാ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന താര ദമ്പതികളാണ്…
തങ്ങളുടെ പതിനാലാം വിവാഹവാര്‍ഷികാഘോഷത്തിന് തൊട്ടടുത്ത ദിവസം, നെറ്റ്ഫ്‌ലിക്‌സ്…
ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികള്‍ക്ക് ശോഭന. നൃത്തത്തിലും…
പണം താന്‍ ഇന്‍വെസ്റ്റ് ചെയ്യാറില്ലെന്നും സേവ് ചെയ്യുകയാണ്…