Categories: latest news

അടുത്ത കുട്ടി എന്നിലൂടെയാവില്ല; സെയ്ഫിന് മറുപടിയുമായി കരീന

തങ്ങളുടെ പതിനാലാം വിവാഹവാര്‍ഷികാഘോഷത്തിന് തൊട്ടടുത്ത ദിവസം, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിലെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ സെയ്ഫ് അലി ഖാനും കരീന കപൂറും ഒന്നിച്ചെത്തിയിരുന്നു. 1991-ല്‍ തന്റെ ഇരുപതാം വയസ്സില്‍ ആദ്യഭാര്യയും നടിയുമായ അമൃത സിംഗിനെ വിവാഹം കഴിച്ചതുമുതല്‍, ഓരോ പതിറ്റാണ്ടിലും തനിക്ക് ഓരോ കുട്ടിയുണ്ടായിട്ടുണ്ടെന്ന് സെയ്ഫ് തന്റെ സ്വതസിദ്ധമായ നര്‍മ്മശൈലിയില്‍ തുറന്നുപറഞ്ഞു.

‘എന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി ഒരേ സ്‌കൂളില്‍ നാല് മക്കളാണ് പഠിച്ചത്. ആദ്യത്തെ പിടിഎം (പേരന്റ്-ടീച്ചര്‍ മീറ്റിംഗ്) നടക്കുമ്പോള്‍ എനിക്ക് 20 വയസ്സായിരുന്നു, പിന്നീട് 30, ഇപ്പോള്‍ 55-ാം വയസ്സിലും ഞാന്‍ അതേ സ്‌കൂളില്‍ തന്നെയുണ്ട്. അവിടുത്തെ അധ്യാപകരൊക്കെ മാറി, പക്ഷെ ഞാന്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്,’ ചിരിച്ചുകൊണ്ട് സെയ്ഫ് പറഞ്ഞു. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അധ്യക്ഷയായ നിത അംബാനി, ഒരു സ്‌കൂള്‍ പരിപാടിയുടെ വേദിയില്‍ വെച്ച് തന്നെ ‘എന്റെ ഏറ്റവും കൂടുതല്‍ കാലമുള്ള വിദ്യാര്‍ത്ഥി’ എന്നാണ് വിശേഷിപ്പിച്ചതെന്നും സെയ്ഫ് വെളിപ്പെടുത്തി.

ഓരോ പതിറ്റാണ്ടിലും സെയ്ഫിന് ഓരോ കുട്ടിയുണ്ടായിട്ടുണ്ടെന്ന് അര്‍ച്ചന പുരണ്‍ സിംഗ് ചൂണ്ടിക്കാണിച്ചപ്പോള്‍, ‘ഇനിയെന്താണ് നിങ്ങളുടെ പ്ലാന്‍?’ എന്ന് കരീന തമാശയായി ചോദിച്ചു. സെയ്ഫ് തോള്‍ കുലുക്കിയപ്പോള്‍, ‘പക്ഷേ അത് എന്നിലൂടെ ആയിരിക്കില്ല!’ എന്ന് കരീന കൂട്ടിച്ചേര്‍ത്തു.

ആദ്യ ഭാര്യയും നടിയുമായ അമൃത സിംഗിലുള്ള സാറ അലി ഖാനും ഇബ്രാഹിം അലി ഖാനുമാണ് സെയ്ഫിന്റെ മൂത്ത മക്കള്‍. 1991-ല്‍, സെയ്ഫിന് 21 വയസ്സും അമൃതയ്ക്ക് 27 വയസ്സുമുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം. 13 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2004-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

തുടര്‍ന്ന് 2012-ല്‍ സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചു. ഏകദേശം അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2012 ഒക്ടോബര്‍ 16-ന് മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികള്‍ക്ക് തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ (ജെഹ്) എന്നിങ്ങനെ രണ്ട് ആണ്‍മക്കളുണ്ട്.

സാറ അലി ഖാന് 31 വയസ്സും ഇബ്രാഹിമിന് 25 വയസ്സും തൈമൂറിന് 10 വയസ്സും ജഹാംഗീറിന് 5 വയസ്സുമാണ് പ്രായം.

ജോയൽ മാത്യൂസ്

Recent Posts

ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ്, രേഖ രതീഷ്

സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…

39 minutes ago

നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ പിന്നാലെ ഞാനും വരും; സൂര്യയോട് ജ്യോതിക

സിനിമാ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന താര ദമ്പതികളാണ്…

43 minutes ago

വര്‍ഷങ്ങളായുള്ള നൃത്തം കാല്‍ക്കുഴയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി: ശോഭന

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികള്‍ക്ക് ശോഭന. നൃത്തത്തിലും…

52 minutes ago

ഞാന്‍ പിശുക്കിയാണ്, നിഖില വിമല്‍

പണം താന്‍ ഇന്‍വെസ്റ്റ് ചെയ്യാറില്ലെന്നും സേവ് ചെയ്യുകയാണ്…

57 minutes ago

ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കളിയാക്കിയവര്‍ക്ക് മറുപടിയുമായി കൈലാഷ്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൈലാഷ്. നായകനായും സഹനടനായുമെല്ലാം…

1 hour ago

ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അനുപമ

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഡിസ്‌കോ. ചെമ്പന്‍ വിനോദ്,…

1 hour ago