Categories: latest news

ഞാന്‍ പിശുക്കിയാണ്, നിഖില വിമല്‍

പണം താന്‍ ഇന്‍വെസ്റ്റ് ചെയ്യാറില്ലെന്നും സേവ് ചെയ്യുകയാണ് ചെയ്യുന്നതെന്നും നടി നിഖില വിമല്‍. എഫ്ടിക്യു വിത്ത് രേഖാ മേനോന്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നിഖില. ‘സേവിങ്‌സ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാന്‍ വളരെ മോശമാണ്. പക്ഷേ ഞാനിപ്പോള്‍ ആള്‍ക്കാരെ ഭയങ്കരമായി ഉപദേശിക്കാന്‍ തുടങ്ങി. ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യില്ല, പക്ഷേ ഞാന്‍ സേവ് ചെയ്യും.

ഞാന്‍ പിശുക്കിയാണ്. പക്ഷേ ഇത് ഇരട്ടിയാക്കാന്‍ എനിക്കറിയില്ല. ഞാന്‍ ഓള്‍ഡ് സ്‌കൂള്‍ ആണ്. ഉദാഹരണത്തിന്, ഒരഞ്ച് ലക്ഷം രൂപ നമ്മുടെ കയ്യിലുണ്ട്, ഈ അഞ്ച് ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്ത് 10 ലക്ഷം രൂപ ആക്കണമെന്ന് പറഞ്ഞാല്‍ എന്റെ അമ്മയ്ക്കും പേടിയാണ് എനിക്കും പേടിയാണ്. നമ്മള്‍ ഈ അഞ്ച് ലക്ഷം രൂപ കയ്യില്‍ നിന്ന് പോകാതിരിക്കാന്‍ ശ്രമിക്കും.

ചാകുന്നത് വരെ ഈ അഞ്ച് ലക്ഷം രൂപയുമായി ചാകാം. അത് പത്തോ ഇരുപതോ ആയിട്ട് വേണ്ട. അത് പേടിയാണ്. ഞാന്‍ തന്നെ കണ്‍സള്‍ട്ടന്‍സിയെ വിളിക്കാറുണ്ട്. എന്നിട്ട് പറയും, നിങ്ങളെന്നെ സ?ഹായിക്കൂ. ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ റെഡിയാണ്. പക്ഷേ എന്നോട് നിങ്ങള്‍ അതിന്റെ സങ്കീര്‍ണതകളൊന്നും പറയരുത് എന്ന്. കാരണം എനിക്കത് പേടിയാണ്.

ചിലപ്പോള്‍ നഷ്ടം ഉണ്ടാകുമെന്ന് പറയുമ്പോള്‍ ഞാനത് ഇടില്ല. ഞാനങ്ങനെ വെറുതേ ഒരാള്‍ക്ക് കാശ് കൊടുക്കുകയൊന്നുമില്ല. കിട്ടാനുള്ള കാശ് കിട്ടിയില്ലെങ്കില്‍ ഞാനിങ്ങനെ പറഞ്ഞോണ്ട് ഇരിക്കും. ചാകുന്നത് വരെ ഞാന്‍ മനസമാധാനം കൊടുക്കില്ല. എത്ര നേരം ആണെന്ന് വച്ചാ നിങ്ങളോട് ഇരക്കുന്നത്. നിങ്ങള്‍ക്ക് നാണമാകുന്നില്ലേ എന്നൊക്കെ ഞാന്‍ ചോദിക്കും.

നമ്മള്‍ സിനിമയില്‍ വരുമ്പോള്‍ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്. ഇവര്‍ക്കാണെങ്കില്‍ നമ്മളെക്കാളും അനുഭവം കൂടുതലായതു കൊണ്ട് കടുത്ത തൊലിക്കട്ടിയാണ്. നിങ്ങള്‍ മൈക്ക് ഓഫാക്കി പറഞ്ഞാല്‍, ഞാനത് മൈക്കില്‍ കൂടി പറയും. അപ്പോള്‍ അവര്‍ക്ക് നാണക്കേട് ആകും.

അങ്ങനെയാകുമ്പോള്‍ കുറേ പേര്‍ എനിക്ക് കാശ് തരും. താന്‍ എന്താടോ എന്റെ കാശ് തരാഞ്ഞത് എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ പറയാന്‍ പാടില്ലാത്ത ഒരു സ്ഥലത്ത് പോയിട്ട് ഞാനത് പറയും’.- നിഖില വിമല്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ്, രേഖ രതീഷ്

സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…

39 minutes ago

നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ പിന്നാലെ ഞാനും വരും; സൂര്യയോട് ജ്യോതിക

സിനിമാ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന താര ദമ്പതികളാണ്…

42 minutes ago

അടുത്ത കുട്ടി എന്നിലൂടെയാവില്ല; സെയ്ഫിന് മറുപടിയുമായി കരീന

തങ്ങളുടെ പതിനാലാം വിവാഹവാര്‍ഷികാഘോഷത്തിന് തൊട്ടടുത്ത ദിവസം, നെറ്റ്ഫ്‌ലിക്‌സ്…

47 minutes ago

വര്‍ഷങ്ങളായുള്ള നൃത്തം കാല്‍ക്കുഴയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി: ശോഭന

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികള്‍ക്ക് ശോഭന. നൃത്തത്തിലും…

51 minutes ago

ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കളിയാക്കിയവര്‍ക്ക് മറുപടിയുമായി കൈലാഷ്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൈലാഷ്. നായകനായും സഹനടനായുമെല്ലാം…

60 minutes ago

ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അനുപമ

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഡിസ്‌കോ. ചെമ്പന്‍ വിനോദ്,…

1 hour ago