Categories: latest news

ദിലീഷ് പോത്തനും വിനീതും ഒന്നിക്കുന്ന ‘ബൗമ’ നവംബർ 12-ന് തീയേറ്ററുകളിലേക്ക്

‘പെൻഡുലം’ എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിന് ശേഷം സംവിധായകൻ റെജിൻ എസ്. ബാബു ഒരുക്കുന്ന പുതിയ ചിത്രം ‘ബൗമ’ തീയേറ്ററുകളിലേക്ക് . ആകാംഷയും ദുരൂഹതയും നിറഞ്ഞ ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം 2026 നവംബർ 12-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാള സിനിമയിലെ പ്രമുഖ വിതരണക്കാരായ ഭാവന റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ‘ഒരു രഹസ്യങ്ങളുടെ സിംഫണി, സസ്പെൻസിന്റെ ഒരു വിരുന്ന്’എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.


മലയാള സിനിമയിലെ പ്രതിഭാധനരായ ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം അദിതി ബാലൻ, ലെന, രേവതി ശർമ്മ, മോക്ഷ സെൻഗുപ്ത, മേരിൻ ഫിലിപ്പ്, മധുപാൽ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു പാൻ-ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ‘ബൗമ’, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ഒരേസമയം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.


ഒരു വലിയ ഡൈനിംഗ് ടേബിളിന് ചുറ്റും ദുരൂഹത നിറഞ്ഞ ഭാവങ്ങളോടെ ഇരിക്കുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. പ്രശസ്ത ക്രൈം ത്രില്ലർ എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ നോവലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മേക്കിംഗ് ശൈലിയാണ് ചിത്രത്തിന്റേത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ ഒരു ഫാമിലി ഡ്രാമയായിരിക്കും ഇതെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.

അനില മൂര്‍ത്തി

Recent Posts

ഇത് ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ്, രേഖ രതീഷ്

സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ്…

8 hours ago

നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ പിന്നാലെ ഞാനും വരും; സൂര്യയോട് ജ്യോതിക

സിനിമാ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന താര ദമ്പതികളാണ്…

8 hours ago

അടുത്ത കുട്ടി എന്നിലൂടെയാവില്ല; സെയ്ഫിന് മറുപടിയുമായി കരീന

തങ്ങളുടെ പതിനാലാം വിവാഹവാര്‍ഷികാഘോഷത്തിന് തൊട്ടടുത്ത ദിവസം, നെറ്റ്ഫ്‌ലിക്‌സ്…

8 hours ago

വര്‍ഷങ്ങളായുള്ള നൃത്തം കാല്‍ക്കുഴയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി: ശോഭന

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികള്‍ക്ക് ശോഭന. നൃത്തത്തിലും…

8 hours ago

ഞാന്‍ പിശുക്കിയാണ്, നിഖില വിമല്‍

പണം താന്‍ ഇന്‍വെസ്റ്റ് ചെയ്യാറില്ലെന്നും സേവ് ചെയ്യുകയാണ്…

8 hours ago

ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കളിയാക്കിയവര്‍ക്ക് മറുപടിയുമായി കൈലാഷ്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൈലാഷ്. നായകനായും സഹനടനായുമെല്ലാം…

8 hours ago