Categories: latest news

ഒടുവില്‍ കോടതിയില്‍ നിന്ന് നീതി കിട്ടിയെന്ന് ബാല

കോടതിയില്‍ നിന്ന് തനിക്ക് നീതി കിട്ടിയെന്ന് നടന്‍ ബാല. കഴിഞ്ഞ ഒന്നര വര്‍ഷമായി കസ്റ്റഡിയിലായിരുന്ന തന്റെ ഫോണ്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചത്. എറണാകുളം ജില്ലാ കോടതിയില്‍ നിന്നുള്ള വിഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.

‘രണ്ട് വര്‍ഷം നീണ്ടുനിന്ന നീതിക്കു വേണ്ടിയുള്ള പോരാട്ടം. നിങ്ങള്‍ എന്നെ തകര്‍ക്കാന്‍ ശ്രമിച്ചോളൂ, എന്നാല്‍ ഓര്‍ക്കുക, നിങ്ങളുടെ നിങ്ങളുടെ നുണകള്‍ക്കു മുന്നില്‍ ഞാന്‍ തല കുനിക്കില്ല. അവസാനം ദൈവം നീതി പുലര്‍ത്തും’.- എന്നും ബാല കുറിച്ചു.

നിയമത്തിന്റെ പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചിലര്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, ഇപ്പോഴും കേസും കോടതിയുമായി വേട്ടയാടല്‍ തുടരുകയാണെന്നും താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. മുന്‍ വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന്റെ ഫോണ്‍ പിടിച്ചുവച്ചിരുന്നതെന്നാണ് സൂചന.

ഫോണ്‍ കാണിച്ചു കൊണ്ടാണ് ബാല കോടതിയില്‍ നിന്നും ഇറങ്ങിവരുന്നത്. ഒപ്പം ബാലയുടെ അഭിഭാഷകരുമുണ്ട്. കുറച്ച് വൈകിയെങ്കിലും ന്യായം ജയിച്ചുവെന്നും ബാല വിഡിയോയില്‍ പറയുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

താനും നിമിഷും വഴക്കിട്ടു; തുറന്ന് പറഞ്ഞ് അഹാന

തായ്‌ലന്‍ഡ് യാത്രയ്ക്കിടെ തങ്ങള്‍ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…

2 hours ago

അന്ന’ സിനിമയുടെ കഥ പോലും അറിയില്ല; അരവിന്ദ് സ്വാമി

'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്‍…

2 hours ago

വേദനിപ്പിക്കുന്ന ഒരു കഴിഞ്ഞ കാലമുള്ള വ്യക്തിയെ കല്യാണം കഴിച്ച് ജീവിക്കുക എളുപ്പമുള്ള ഒന്നല്ല; ഡിവൈന്‍!

സോഷ്യല്‍ മീഡിയയിലൂടെയും ഫാമിലി വ്‌ലോഗുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ…

2 hours ago

അപര്‍ണയുമായുളള വേര്‍പിരിയലിന്റെ വേദനകള്‍ പങ്കുവെച്ച് ജീവ

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അപര്‍ണ തോമസും…

2 hours ago

തന്നെ ജീവിതത്തെക്കുറിച്ച് ഇല്ലാത്ത കഥകള്‍; പ്രതികരിച്ച് മമിത

ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു…

2 hours ago