latest news
ഒടുവില് കോടതിയില് നിന്ന് നീതി കിട്ടിയെന്ന് ബാല
കോടതിയില് നിന്ന് തനിക്ക് നീതി കിട്ടിയെന്ന് നടന് ബാല. കഴിഞ്ഞ ഒന്നര വര്ഷമായി കസ്റ്റഡിയിലായിരുന്ന തന്റെ ഫോണ് തിരിച്ചു കിട്ടിയതിന്റെ സന്തോഷമാണ് സോഷ്യല് മീഡിയയിലൂടെ ബാല പങ്കുവച്ചത്. എറണാകുളം ജില്ലാ കോടതിയില് നിന്നുള്ള വിഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.
‘രണ്ട് വര്ഷം നീണ്ടുനിന്ന നീതിക്കു വേണ്ടിയുള്ള പോരാട്ടം. നിങ്ങള് എന്നെ തകര്ക്കാന് ശ്രമിച്ചോളൂ, എന്നാല് ഓര്ക്കുക, നിങ്ങളുടെ നിങ്ങളുടെ നുണകള്ക്കു മുന്നില് ഞാന് തല കുനിക്കില്ല. അവസാനം ദൈവം നീതി പുലര്ത്തും’.- എന്നും ബാല കുറിച്ചു.
നിയമത്തിന്റെ പേരില് കഴിഞ്ഞ പത്ത് വര്ഷമായി ചിലര് തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, ഇപ്പോഴും കേസും കോടതിയുമായി വേട്ടയാടല് തുടരുകയാണെന്നും താരം മുന്പ് വെളിപ്പെടുത്തിയിരുന്നു. മുന് വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് താരത്തിന്റെ ഫോണ് പിടിച്ചുവച്ചിരുന്നതെന്നാണ് സൂചന.
ഫോണ് കാണിച്ചു കൊണ്ടാണ് ബാല കോടതിയില് നിന്നും ഇറങ്ങിവരുന്നത്. ഒപ്പം ബാലയുടെ അഭിഭാഷകരുമുണ്ട്. കുറച്ച് വൈകിയെങ്കിലും ന്യായം ജയിച്ചുവെന്നും ബാല വിഡിയോയില് പറയുന്നുണ്ട്.
