സിനിമാ-സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹം. വളരെ വര്‍ണാഭമായി നടന്ന ആഘോഷ ചിത്രങ്ങളും കൃഷ്ണ കുടുംബത്തിന്റെ വസ്ത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍, ഈ വിവാഹാഘോഷങ്ങളുടെ തിളക്കത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് അഹാനയുടെ സഹോദരിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ.
തന്റെ വ്‌ലോഗിലൂടെയായിരുന്നു ദിയയുടെ ഈ വെളിപ്പെടുത്തല്‍. വിവാഹത്തിന് അണിഞ്ഞ വസ്ത്രങ്ങളൊക്കെ പിന്നീട് എന്താണ് ചെയ്യാറുള്ളതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിയ. അഹാനയുടെ വിവാഹത്തിന് തങ്ങളണിഞ്ഞ വസ്ത്രങ്ങളൊന്നും പണം കൊടുത്ത് വാങ്ങിയതല്ലെന്നും ബ്രാന്‍ഡ് പ്രൊമോഷന്റെ ഭാഗമായി സൗജന്യമായി ലഭിച്ചതാണെന്നും ദിയ തുറന്നുപറഞ്ഞു.
‘ഡിസൈന്‍സ് കൊടുത്തതൊക്കെ നമ്മള്‍ തന്നെയാണ്. പേയ്മെന്റ് കൊടുക്കാറില്ല, നമ്മുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രൊമോഷന്‍ കൊടുത്താല്‍ മതി. ഉപയോഗിച്ചു കഴിഞ്ഞാല്‍ വേണമെങ്കില്‍ വസ്ത്രങ്ങള്‍ വീട്ടില്‍ വയ്ക്കാം,’ ദിയയുടെ വാക്കുകളിങ്ങനെ.
ഡിസൈനര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ക്രെഡിറ്റ് നല്‍കിയാല്‍ മതിയെന്നും ഈ വസ്ത്രങ്ങള്‍ തിരിച്ചുനല്‍കേണ്ടതില്ലെന്നും ദിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് വീട്ടില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം കുറവായതിനാല്‍ പലതും തിരികെ നല്‍കി എന്നാണ് ദിയ വെളിപ്പെടുത്തിയത്.
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ…
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ…
തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറെ ആകാംഷയോടെ…
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര 'ഉപ്പും മുളകും' എന്ന…
ബിബിൻ ജോർജ്, ശ്രുതി രജനീകാന്ത്, രേണു സൗന്ദർ,…
ജീവിതത്തില്‍ ഏറ്റവും നല്ല കുറേ നിമിഷങ്ങളിലൂടെ കടന്ന്…