Categories: latest news

മോഹൻലാലിനൊപ്പമുള്ള ആ പെൺകുട്ടി ആരാണ്? ലാലേട്ടന്റെ സ്റ്റൈലും ബിഗ് ബോസ് വിശേഷങ്ങളും

ബിഗ് ബോസ് മലയാളം സീസൺ 8 അതിന്റെ അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് അവതാരകൻ മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ. ഓരോ ആഴ്ചയിലും വേറിട്ട ലുക്കിലും സ്റ്റൈലിലും എത്താറുള്ള ലാലേട്ടന്റെ അഞ്ചാമത്തെ ആഴ്ചയിലെ ഈ പുത്തൻ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ചിത്രങ്ങളിൽ ലാലേട്ടനൊപ്പം സ്റ്റൈലിഷായി നിൽക്കുന്ന പെൺകുട്ടിയെ തിരയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.


ബിഗ് ബോസ് പ്രേക്ഷകർക്ക് തികച്ചും പരിചിതയായ മുഖമാണ് അഞ്ജന നമ്പ്യാരുടേത്. പ്രശസ്ത റേഡിയോ ജോക്കിയും (RJ), ടിവി പ്രസന്ററും, വോയ്‌സ് ഓവർ ആർട്ടിസ്റ്റുമൊക്കെയായ അഞ്ജന, ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഡിജിറ്റൽ എക്സ്ക്ലൂസീവ് അഭിമുഖ പരമ്പരയായ ‘ലൈൻ കട്ട് വിത്ത് അഞ്ജന നമ്പ്യാർ’ എന്ന ജനപ്രിയ പ്രോഗ്രാമിന്റെ അവതാരക കൂടിയാണ്. കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ‘കണ്ടസ്റ്റന്റ് കൺസൾട്ടന്റ്’ ആയും ക്രിയേറ്റീവ് ടീമിലും അഞ്ജന സജീവമായി പ്രവർത്തിക്കുന്നുണ്ട്.


ബിഗ് ബോസ് വേദികളിൽ മോഹൻലാൽ ധരിച്ചെത്തുന്ന വസ്ത്രങ്ങൾ എപ്പോഴും ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടാറുണ്ട്. അഞ്ചാം ആഴ്ചയിലെ ചിത്രങ്ങളിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് താരം തിളങ്ങുന്നത്.

അനില മൂര്‍ത്തി

Recent Posts

സർട്ടിഫിക്കറ്റുകളിൽ ജാതിയോ മതമോ ഇല്ല, മാതാപിതാക്കൾ നൽകിയ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ച് നടി മുത്തുമണി

നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…

55 minutes ago

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തി ട്രാവൽ വ്ലോഗർ അരുണിമ; ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ…

58 minutes ago

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

7 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

7 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

21 hours ago

നവരാത്രിയിൽ അഘോരിയായി മരീന മൈക്കൽ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട…

21 hours ago