തനിക്ക് ഇനി വെറും 150 ദിവസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും, മരണത്തോട് പൊരുതി സംവിധായകൻ രാജേഷ് പിള്ള തിയേറ്ററുകളിൽ എത്തിച്ച ‘വേട്ട’ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഓർമ്മകൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നു. മലയാള സിനിമയിൽ ‘ട്രാഫിക്’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പുതിയൊരു തരംഗത്തിന് തുടക്കമിട്ട ഈ പ്രതിഭാശാലിയായ സംവിധായകന്റെ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലാണ് കരൾ രോഗം ബാധിക്കുന്നത്. ആയുസ്സിന് അധികകാലമില്ലെന്ന് അറിഞ്ഞിട്ടും തളർന്നു വീഴാൻ തയ്യാറാകാതെ, തന്റെ അവസാന ശ്വാസം വരെ സിനിമയോടൊപ്പം നിൽക്കണമെന്ന നിശ്ചയദാർഢ്യത്തിലായിരുന്നു അദ്ദേഹം.
ശാരീരികമായ എല്ലാ വേദനകളെയും അതിജീവിച്ച് താൻ പ്ലാൻ ചെയ്ത ആ സൈക്കോളജിക്കൽ ത്രില്ലർ പൂർത്തിയാക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തിന് കരുത്തുപകർന്നത്. ഒടുവിൽ ഷൂട്ടിംഗ് സെറ്റിൽ ഓക്സിജൻ സിലിണ്ടറിന്റെയും ഡോക്ടർമാരുടെയും സഹായത്തോടെയാണ് അദ്ദേഹം ചിത്രത്തിന്റെ ഓരോ സീനുകളും സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത പ്രണയത്തിന്റെ പ്രതീകമായിരുന്നു.
ഈ ചിത്രം 2016 ഫെബ്രുവരി 26-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ പ്രേക്ഷകരുടെ വലിയ കൈയടികൾക്ക് നടുവിൽ തന്റെ സ്വപ്നം പൂർത്തിയാക്കിയ സംതൃപ്തിയോടെ, പിറ്റേന്ന് അതായത് ഫെബ്രുവരി 27-ന് രാജേഷ് പിള്ള ഈ ലോകത്തോട് വിടപറഞ്ഞു.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2'വിൽ മലയാളത്തിൽ നിന്ന്…
കോടികൾ മുടക്കി നിർമ്മിച്ച് തിയേറ്ററുകളിൽ വൻ പരാജയമായി…
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…
പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്ന…
ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്…