Categories: latest news

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍ ആര്‍. മാധവന്‍ അടുത്തിടെ തുറന്നു പറഞ്ഞത് വൈറലായിരുന്നു. പതിറ്റാണ്ടുകളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണെങ്കിലും ഭാര്യയോട് താന്‍ എന്നും വിശ്വസ്തനാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിശ്വസ്തത തന്റെ കുടുംബത്തില്‍ നിന്നാണ് തനിക്ക് ലഭിച്ചതെന്നും മാധവന്‍ പറഞ്ഞിരുന്നു. വിവാഹേതര ബന്ധങ്ങളിലേക്ക് പോകാന്‍ നിരവധി അവസരങ്ങള്‍ ലഭിക്കുന്ന തൊഴില്‍ മേഖലയാണ് സിനിമ. അഭിനയത്തിലേക്ക് ഇറങ്ങിയശേഷം പലരുടേയും ബന്ധങ്ങളില്‍ ഉണ്ടായ സംഭവികാസങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ളതുമാണ്. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെയാണ് തുറന്ന് പറച്ചിലിലൂടെ മാധവന്‍ കയ്യടി നേടുന്നത്. ഇപ്പോഴിതാ നടന്റെ വാക്കുകളെ ഉദ്ധരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മനുഷ്യന്റെ മൂല്യങ്ങള്‍ തെളിയുന്നത് പ്രലോഭനങ്ങളൊന്നും മുന്നില്‍ വരാത്തപ്പോഴല്ല അവ മുന്നില്‍ വരുമ്പോഴും സ്വന്തം തീരുമാനങ്ങളോട് സത്യസന്ധനായിരിക്കുമ്പോഴാണ് എന്നായിരുന്നു അനു ചന്ദ്രയുടെ കുറിപ്പ്.

കുറിപ്പിലൂടെ തുടര്‍ന്ന് വായിക്കാം… ഞാന്‍ എന്റെ ഭാര്യയെ ഒരിക്കലും വഞ്ചിക്കില്ല. സുന്ദരികളായ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പോലും ഭാര്യയോട് വിശ്വസ്തനല്ലാതിരിക്കുന്നതിനെ കുറിച്ച് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. കാരണം ലളിതമാണ്… ഞാന്‍ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്റെ ഭാര്യയെ വഞ്ചിക്കാനും അതിനുശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും ഞാന്‍ തയ്യാറല്ല. ദൈവം എനിക്ക് തന്ന ഒരേയൊരു നല്ല ഭാര്യ എനിക്ക് ധാരാളം മതി… നടന്‍ മാധവന്‍ പറഞ്ഞൊരു അഭിപ്രായമാണിത്. സത്യത്തില്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് തന്നെയുണ്ട് ഒരുപാട് ആഴം. സുന്ദരികളായ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പോലും ഭാര്യയെ വഞ്ചിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ദൈവം തനിക്ക് നല്‍കിയ ഒരേയൊരു നല്ല ഭാര്യയെ മാത്രം തനിക്ക് മതിയെന്നും അദ്ദേഹം പറയുമ്പോള്‍ അതില്‍ തെളിയുന്നത് കേവലമൊരു പ്രണയം മാത്രമല്ല ഒരു ബന്ധത്തോടുള്ള ഉത്തരവാദിത്വം കൂടിയാണ്.

അല്ലെങ്കിലും ഒരാളോട് ആകര്‍ഷണം തോന്നുന്നതും ആ ആകര്‍ഷണത്തിന് പിന്നാലെ പോയി സ്വന്തം ബന്ധത്തെ വഞ്ചിക്കുന്നതും രണ്ടാണ്. മനുഷ്യന്റെ മൂല്യങ്ങള്‍ തെളിയുന്നത് പ്രലോഭനങ്ങളൊന്നും മുന്നില്‍ വരാത്തപ്പോഴല്ല അവ മുന്നില്‍ വരുമ്പോഴും സ്വന്തം തീരുമാനങ്ങളോട് സത്യസന്ധനായിരിക്കുമ്പോഴാണ് എന്നതാണ് യാഥാര്‍ഥ്യം. നമ്മളെ വിശ്വസിച്ച ഒരാളുടെ ഹൃദയത്തെ വേദനിപ്പിക്കാതിരിക്കാനുള്ള ആത്മാര്‍ഥമായ മനസ്. എത്ര മനോഹരമാണല്ലേ അത്. സത്യത്തില്‍ ആരും അറിയില്ലെന്ന് ഉറപ്പുള്ളപ്പോഴും തെറ്റായ തീരുമാനത്തില്‍ നിന്ന് ഇത്തരത്തില്‍ മാറി നില്‍ക്കാന്‍ കഴിയുന്നത് സ്വന്തം മൂല്യങ്ങളോടുള്ള ബഹുമാനമാണ്. വിവാഹശേഷം മറ്റാരുടെയും സൗന്ദര്യം ആസ്വദിക്കാന്‍ പാടില്ലെന്നോ മറ്റൊരാളില്‍ ആകര്‍ഷണം തോന്നിയാല്‍ ആ വ്യക്തി മോശക്കാരനാണെന്നോ അല്ല ഇതിന്റെ അര്‍ത്ഥം. മനുഷ്യവികാരങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ ആ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. സ്വന്തം പങ്കാളിയോട് സത്യസന്ധത പുലര്‍ത്താനും ബന്ധത്തിന്റെ അതിരുകള്‍ മാനിക്കാനും കഴിയുന്നിടത്താണ് പക്വതയുടെ പ്രസക്തി. പ്രിയപ്പെട്ടവരേ… വിശ്വസ്തത എന്നത് മറ്റൊരാള്‍ക്ക് വേണ്ടി നമ്മള്‍ ഉപേക്ഷിക്കുന്ന അവസരങ്ങളുടെ കണക്കല്ല. നമ്മള്‍ തിരഞ്ഞെടുത്ത ഒരാള്‍ക്ക് നല്‍കുന്ന ബഹുമാനത്തിന്റെ പേരാണ് എന്നുമായിരുന്നു കുറിപ്പ്.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

3 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

3 hours ago

അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല; രശ്മിക

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു നടിക്ക് സ്വന്തം ഇഷ്ടങ്ങളും…

3 hours ago

പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് വെല്ലുവിളി; മോഹന്‍ലാല്‍

പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ മോഹന്‍ലാലിന് താല്‍പര്യമില്ലെന്നല്ല,…

4 hours ago

ഞാനൊരു പബ്ലിക് പ്രോപര്‍ട്ടിയല്ല! ഖുശ്ബു

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്കും വ്യക്തിഹത്യക്കുമെതിരെ പ്രതികരിച്ച്…

4 hours ago

നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കില്‍ ഞാന്‍ ഇംഗ്ലീഷൊക്കെ പറഞ്ഞേനെ; ചിരിപടര്‍ത്തി ഇന്ദ്രന്‍സ്

തന്റെ കരിയറിലെ കാരക്ടര്‍ ഷിഫ്റ്റിനെക്കുറിച്ച് നടന്‍ ഇന്ദ്രന്‍സ്…

4 hours ago