മലയാള സിനിമയുടെ തിളക്കമാര്‍ന്ന വെള്ളിവെളിച്ചത്തിന് പിന്നില്‍ ഒരിക്കലും മായാത്തൊരു ഇരുണ്ട അധ്യായമായി മാറിയ കേസാണ് 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം. സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ആ രാത്രി പിന്നീട് നീണ്ട എട്ട് വര്‍ഷത്തെ നിയമപ്പോരാട്ടത്തിനും അനവധി വിവാദങ്ങള്‍ക്കും വഴി തുറന്നു. കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് നടന് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നത്.
ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം. തുടര്‍ന്ന് 2017 ജൂലൈയില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും കേസില്‍ എട്ടാം പ്രതിയാക്കുകയും ചെയ്തു. മാസങ്ങളോളം നീണ്ട ജയില്‍ വാസത്തിനുശേഷം ഒക്ടോബറില്‍ നടന് ജാമ്യം ലഭിച്ചു.
എന്നാല്‍ അവിടെ കഥ അവസാനിച്ചില്ല. കേസ് കോടതി മുറികളില്‍ നിന്ന് കോടതി മുറികളിലേക്ക് നീണ്ടു. വിചാരണ വൈകുന്നതും സാക്ഷികളുടെ മൊഴി മാറ്റവും അന്വേഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ 2025 ഡിസംബര്‍ 8ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചു. കേസിലെ ആറുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി 20 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചപ്പോള്‍ ദിലീപ് ഉള്‍പ്പെടെ നാല് പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് വിചാരണക്കോടതിയുടെ നിലപാട്. കേസില്‍ വിധി വരുന്നത് വരെ നടന് വിഷയത്തില്‍ എവിടേയും പരസ്യപ്രതികരണം നടത്താറുണ്ടായിരുന്നില്ല.
തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടുള്ള വിധി വന്നശേഷം തന്റെ ആരാധകരുടെ മുന്നില്‍ ഇടയ്ക്കൊക്കെ വിചാരണ നടക്കുന്ന സമയത്ത് താന്‍ അനുഭവിച്ച കാര്യങ്ങള്‍ നടന് പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഖത്തറില്‍ ദിലീപ് ഫാന്‍സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ നടന് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ 10 വര്‍ഷ കാലം എന്താണ് സത്യമെന്ന് വിളിച്ച പറയാന്‍ പറ്റാത്തക്ക രീതിയില്‍ തന്റെ കൈ കാലുകള്‍ കെട്ടിയിട്ട അവസ്ഥയിലായിരുന്നു എന്നാണ് ?ദിലീപ് പറഞ്ഞത്. നടന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… ഞാന്‍ മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ട് കഴിഞ്ഞ 10 വര്‍ഷ കാലം എന്താണ് സത്യമെന്ന് എനിക്ക് എന്റേതായ രീതിയില്‍ വിളിച്ച പറയാന്‍ പറ്റാത്തക്ക രീതിയില്‍ എന്നെ കൈ കാല് കെട്ടിയിട്ട അവസ്ഥയിലിട്ടു.
അത്രയും കഷ്ടപ്പെട്ട് ഞാനുണ്ടാക്കി എടുത്ത നിങ്ങള്‍ തന്ന സ്നേഹം… എന്റെ കഥപാത്രങ്ങളിലൂടെ. ദിലീപ് എന്ന കലാകാരനെ ഉണ്ടാക്കിയത് നിങ്ങളാണ്. ആ എനിക്ക്.. ശരിക്കും ?ദിലീപ് ഫാന്‍സ് എന്ന പേരിലുള്ള അം?ഗങ്ങളും എന്റെ കഥാപാത്രങ്ങളിലൂടെ എന്റെ സിനിമയിലൂടെ എന്നെ സ്നേഹിച്ച നിങ്ങളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരും. പ്രായഭേദമന്യേ കുഞ്ഞുങ്ങള്‍ മുതല്‍ വലിയ ആളുകള്‍ വരെ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഒരുപാട് സഹോദരിമാരും സഹോദരന്മാരും അമ്മമാരും കൊച്ചുകുഞ്ഞുങ്ങളുമെല്ലാം എനിക്ക് വേണ്ടി ഒരുപാട് പ്രാര്ത്ഥിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. ആ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു നടന്റെ വാക്കുകള്‍. ഖത്തറില്‍ പ്രവാസി മലയാളികള്‍ ഗംഭീര സ്വീകരണമാണ് നടന് നല്‍കിയത്.
അതേസമയം ദിലീപിനെ നായകനാക്കി ജഗന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസര്‍ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും കൗതുകവും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്. ത്രില്ലര്‍ സ്വഭാവമുള്ള ദൃശ്യങ്ങളും മികച്ച പശ്ചാത്തല സംഗീതവും മേക്കിംഗിലെ മികവുമാണ് ടീസറിന്റെ പ്രധാന ആകര്ഷണങ്ങള്. ദിലീപിന്റെ പതിവ് കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ടീസറില്‍ കാണാനാകുന്നത്.
നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…
നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട…
അമൽ നീരദും, ടൊവിനോ തോമസും ഒടുവിൽ കൈകോർക്കുന്നു!…
പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തിയ 'പ്രഥമ…
മലയാള ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ തനത് ശൈലികൊണ്ട്…
ബോളിവുഡില്‍ വിജയകരമായ ഒരു കരിയര്‍ കെട്ടിപ്പടുക്കുന്നതിനൊപ്പം സിനിമാ…