തന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളെക്കുറിച്ചും ദാമ്പത്യത്തിലെയും മാതൃത്വത്തിലെയും പുതിയ തിരിച്ചറിവുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അമല പോൾ. ബിഹൈൻഡ് വുഡ്സിന് നൽകിയ പുതിയ അഭിമുഖത്തിലാണ് ഭർത്താവ് ജഗത് ദേശായിയുമൊത്തുള്ള ജീവിതത്തെക്കുറിച്ച് താരം മനസ്സുതുറന്നത്. അവധിക്കാലം ആഘോഷിക്കാൻ ഗോവയിൽ പോയപ്പോഴാണ് ജഗത്തിനെ പരിചയപ്പെടുന്നത്. എന്നാൽ പ്രണയബന്ധം ദൃഢമാകുന്നതിന് മുൻപ് തന്നെ താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്ന് അമല വെളിപ്പെടുത്തി. ഒരാളുടെ ജീവിതത്തിൽ എന്ത് നടക്കണമെന്നത് ദൈവത്തിന്റെ തീരുമാനമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തന്റെ ജീവിതമെന്നും താരം പറയുന്നു.
വിവാഹവും കുഞ്ഞുണ്ടാകുന്നതുമൊന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങളായിരുന്നില്ലെന്നും, ഡേറ്റിങ്ങും പ്രഗ്നൻസിയുമെല്ലാം ഒന്നിച്ച് നടന്നതുപോലെയായിരുന്നു ആ ഘട്ടമെന്നും അമല വ്യക്തമാക്കി. ഇതൊക്കെ എങ്ങനെ മുൻകൂട്ടി പ്ലാൻ ചെയ്യാനാകുമെന്ന് ചോദിക്കുന്ന താരം, ആരോ ചരടുകൾ വലിക്കുന്ന ഒരു പാവയെപ്പോലെയാണ് തനിക്കപ്പോൾ തോന്നിയതെന്നും പറയുന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നെങ്കിലും, ജീവിതത്തിന്റെ ഒഴുക്കിനൊപ്പം എത്താനും പുതിയ സാഹചര്യങ്ങളെ ഉൾക്കൊള്ളാനുമാണ് താൻ ശ്രമിച്ചത്. മകൻ ഇളൈയുടെ വരവോടെ ജീവിതം പൂർണ്ണമായും മാറിപ്പോയെന്നും, ഡയപ്പറുകളും ഉറക്കമില്ലാത്ത രാത്രികളും കൊഞ്ചലുകളും കെട്ടിപ്പിടുത്തങ്ങളും നിറഞ്ഞ പുതിയൊരു ലോകത്തേക്കാണ് താൻ എത്തിയതെന്നും അമല സന്തോഷത്തോടെ പങ്കുവെച്ചു.
മുൻകാല ബന്ധങ്ങളിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന് അമല പോൾ പറഞ്ഞു. ജഗത്തിനൊപ്പം മുന്നോട്ട് പോകുമ്പോഴും മുമ്പുണ്ടായിരുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോഴും ഉണ്ടാകാറുള്ളത്. എന്നാൽ വഴക്കുകൾ ഉണ്ടാകുമ്പോൾ ജഗത്താണ് പലപ്പോഴും ഇറങ്ങിക്കൊടുത്ത്, ത്യാഗം ചെയ്ത് സമാധാനത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അടുത്തിടെ താനും കുറച്ചുകൂടി വിട്ടുവീഴ്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും, പലപ്പോഴും തെറ്റ് തന്റെ ഭാഗത്തുതന്നെയായിരുന്നു എന്ന് തിരിച്ചറിയുന്നുണ്ടെന്നും താരം സമ്മതിച്ചു.
നിസ്സാര കാര്യങ്ങൾക്ക് പിണങ്ങി സമയവും ഊർജവും കളയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് താൻ മനസ്സിലാക്കിയതായി അമല പറയുന്നു. ചെറിയ കാര്യങ്ങളിൽ കുടുങ്ങിക്കിടന്ന് വേഗം മുന്നോട്ട് പോകാൻ കഴിയാത്ത തന്റെ പഴയ സ്വഭാവം തനിക്ക് തന്നെ ഇഷ്ടമായിരുന്നില്ലെന്നും, ഇപ്പോൾ അതിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കാൻ പഠിക്കുകയാണെന്നും താരം വ്യക്തമാക്കി. അടുത്ത സുഹൃത്തുക്കളുടെ തെറ്റുകൾ നമ്മൾ സാരമില്ലെന്ന് കരുതി ക്ഷമിക്കുന്നതുപോലെ, പങ്കാളിയെയും ഒരു ബെസ്റ്റ് ഫ്രണ്ടായി കാണുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ ലളിതമാകുന്നതും ബന്ധം സമാധാനപരമായി മുന്നോട്ട് പോകുന്നതെന്നും അമല പോൾ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ യുവനടി സന അൽത്താഫിന്റെ പുതിയ…
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ 100 കോടി…
മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരവും എഡിറ്ററുമായ സംഗീത്…
ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം…
ദിലീപ് ചിത്രം ‘കുബേരനിലൂടെയും’ കുഞ്ചാക്കോ ബോബന്റെ ‘ഈ…
മലയാളികളുടെ പ്രിയപ്പെട്ട സിനിമകളായ ‘വിക്രമാദിത്യൻ’, ‘1983’ എന്നിവയിലും,…