വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങൾക്കപ്പുറം അക്കാദമിക് രംഗത്തും ശ്രദ്ധേയയായ മികച്ചൊരു കലാകാരിയാണ് അഞ്ജലി സത്യനാഥ്. സിനിമയിലെ വലിയ ആർഭാടങ്ങളോ ബഹളങ്ങളോ ഇല്ലാതെ, ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ സജീവമായ ഈ തൃശ്ശൂർ അണ്ണമനട സ്വദേശിനി ക്യാംപസുകളിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. ‘ഡിയർ ഫ്രണ്ട്’, ‘ജാനകി ജാനേ’, ‘കുറുക്കൻ’, തിയേറ്ററുകളിൽ ശ്രദ്ധനേടിയ ‘തെക്കൻ തല്ലുകേസ്’, രാജ്യാന്തര ശ്രദ്ധ നേടിയ ‘ദി ഫെയ്സ് ഓഫ് ദി ഫെയ്‌സ്‌ലെസ്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന വേഷങ്ങൾ സമ്മാനിക്കാൻ അപ്രതീക്ഷിതമായി ഓഡിഷനിലൂടെ സിനിമയിലെത്തിയ അഞ്ജലിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
കേവലം ഒരു നടി എന്ന ലേബലിൽ മാത്രമല്ല അഞ്ജലി മലയാള സിനിമയിൽ അറിയപ്പെടുന്നത്. സിനിമയുടെ പിന്നണിയിൽ വളരെ നിർണ്ണായകവും ഉത്തരവാദിത്തമുള്ളതുമായ പല ചുമതലകളും ഇവർ വിജയകരമായി കൈകാര്യം ചെയ്യുന്നുണ്ട്. അന്യഭാഷാ കലാകാരന്മാർക്ക് മലയാളം സംഭാഷണങ്ങൾ കൃത്യമായ ഉച്ചാരണത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശീലനം നൽകുന്ന ലാംഗ്വേജ് ആർട്ടിസ്റ്റ് ട്രെയിനറായും ഇവർ പ്രവർത്തിക്കുന്നു. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ എന്ന ചിത്രത്തിൽ മലേഷ്യൻ സ്വദേശിയായ നടിയെ മലയാളം പഠിപ്പിച്ച് കഥാപാത്രത്തിന് പ്രാപ്തയാക്കിയത് അഞ്ജലിയായിരുന്നു.
തിയേറ്റർ റിലീസിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായ…
ബിഗ് സ്ക്രീനിൽ നാടൻ പെൺകുട്ടിയായി പ്രേക്ഷകമനം കവർന്ന…
രണ്ട് കൊലപാതകങ്ങൾ ഒരേ രീതിയിൽ നടക്കുന്നു. അന്വേഷണത്തിനിടെ…
മലയാളി പ്രേക്ഷകരുടെ പ്രിയതാരം നസ്രിയ നസിം വീണ്ടും…
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം…