മലയാളി പ്രേക്ഷകരുടെ പ്രിയതാരം നസ്രിയ നസിം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ കോമഡി ചിത്രം ‘സീൻ’ ലൂടെയാണ് നസ്രിയയുടെ ഈ ഗംഭീര വരവ്. ഇപ്പോഴിതാ ചിത്രത്തിലെ ഒന്നാമത്തെ സിംഗിൾ ഗാനമായ ‘ആതി ഇവ യാരാ’ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ഗാനം വൻ ട്രെൻഡിങ് ആയി മാറിക്കഴിഞ്ഞു.
ചിത്രത്തിൽ സൂര്യയും നസ്രിയയും തമ്മിലുള്ള തകർപ്പൻ കെമിസ്ട്രിയാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാളി ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘സീൻ’. ജിത്തുവിന്റെ തനത് ശൈലിയിലുള്ള ഹ്യൂമറും മാസ്സ് ആക്ഷനും നിറഞ്ഞ ഒരു സിനിമാറ്റിക് അനുഭവമായിരിക്കും ഇതെന്നാണ് സൂചന. മലയാളി പ്രേക്ഷകർക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച പ്രിയ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിനായി സംഗീതമൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ബിഗ് സ്ക്രീനിൽ നാടൻ പെൺകുട്ടിയായി പ്രേക്ഷകമനം കവർന്ന…
രണ്ട് കൊലപാതകങ്ങൾ ഒരേ രീതിയിൽ നടക്കുന്നു. അന്വേഷണത്തിനിടെ…
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം…
മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരുകാലത്ത് മുൻനിര നായകന്മാരുടെയെല്ലാം…
തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ താന്‍ എങ്ങനെയാണ്…