Categories: latest news

രണ്ട് കൊലപാതകങ്ങൾ, പിന്നാലെ ഭയം; സൈജു കുറുപ്പിന്റെ ‘ദി തേർഡ് മർഡർ’

രണ്ട് കൊലപാതകങ്ങൾ ഒരേ രീതിയിൽ നടക്കുന്നു. അന്വേഷണത്തിനിടെ മറ്റൊരു കൊലപാതകം കൂടി സംഭവിക്കുമോ എന്ന ആശങ്ക. കൊലയാളിയെ തേടിയുള്ള അന്വേഷണത്തിനൊപ്പം ഓരോ കഥാപാത്രങ്ങളിലേക്കും സംശയം നീളുന്ന കഥയുമായാണ് ‘ദി തേർഡ് മർഡർ’ .സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്.

ബിസിനസുകാരനായ ബോബൻ കൊല്ലപ്പെടുന്നത് നേരത്തെ കൊല്ലപ്പെട്ട മയക്കുമരുന്ന് വിതരണക്കാരനായ ജസ്റ്റിന്റെ അതേ രീതിയിലാണ്. സംഭവങ്ങളുടെ പിന്നിലെ ദുരൂഹത അന്വേഷിക്കാൻ ഡി.വൈ.എസ്.പി ക്രിസ്റ്റി മുൻ പൊലീസ് ഉദ്യോഗസ്ഥനായ സ്വാമിയുടെ സഹായം തേടുന്നതോടെയാണ് കഥ കൂടുതൽ സങ്കീർണമാകുന്നത്. അന്വേഷണം ആദിത്യ എന്ന കൗമാരക്കാരനിലേക്കും അയാളുടെ വിചിത്ര സ്വഭാവമുള്ള അച്ഛനിലേക്കുമെത്തുന്നു.

സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബില, മണികണ്ഠൻ പട്ടാമ്പി, ജോണി ആന്റണി, ആനന്ദ് മന്മഥൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലുണ്ട്. 2023ൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തിയേറ്ററുകളിലെത്തിയത്.

അനില മൂര്‍ത്തി

Recent Posts

ദിലീപ് ചിത്രം ‘നീക്കം’ ടീസർ

ജനപ്രിയ നായകൻ ദിലീപിനെ പ്രധാന കഥാപാത്രമാക്കി യുവ…

1 hour ago

‘മാളികപ്പുറ’ത്തിലെ പീയൂഷിനെ ഓർമ്മയുണ്ടോ? പുതിയ സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ദേശീയ അവാർഡ് ജേതാവ് ശ്രീപത് !

ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം…

2 hours ago

മലയാള സിനിമ അനുശ്രീയോട് കാണിക്കുന്നത് അവഗണനയോ? പുതിയ ചിത്രങ്ങൾക്ക് പിന്നാലെ ചർച്ച കൊഴുപ്പിച്ച് ആരാധകർ!

മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരുകാലത്ത് മുൻനിര നായകന്മാരുടെയെല്ലാം…

2 hours ago

മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല; രശ്മിക

തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ താന്‍ എങ്ങനെയാണ്…

8 hours ago