Categories: latest news

മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല; രശ്മിക

തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ താന്‍ എങ്ങനെയാണ് നേരിടുന്നതെന്ന് തുറന്നു പറഞ്ഞ് രശ്മിക മന്ദാന. താന്‍ ഇങ്ങനെയാണെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി തനിക്ക് ജീവിതത്തില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്നും രശ്മിക പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘രണബാലി’യുടെ പ്രൊമോഷന്റെ ഭാ?ഗമായി മൈത്രി മൂവി മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

‘ആരൊക്കെ എന്തൊക്കെ നെ?ഗറ്റീവ് കമന്റുകള്‍ പറഞ്ഞാലും അവരോട് ദയയോടെ പെരുമാറുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എപ്പോഴും പോസിറ്റീവായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാനാണ് ഞാന്‍ ആ?ഗ്രഹിക്കുന്നത്. അതിനെ ചിലപ്പോള്‍ ആളുകള്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പറയും. അത് എന്ത് തന്നെയായാലും എനിക്കതില്‍ പ്രശ്‌നമില്ല. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഞാന്‍ ഇങ്ങനെ നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇതാണ് ശരിക്കുമുള്ള ഞാന്‍, മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല. ഞാനിതില്‍ ഹാപ്പിയാണ്, എന്റെ കുടുംബം ഹാപ്പിയാണ്, എന്റെ സുഹൃത്തുക്കളും ആരാധകരും ഹാപ്പിയാണ്. അങ്ങനെ എല്ലാവരും ഹാപ്പിയാണ്’, രശ്മിക മന്ദാന പറഞ്ഞു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘രണബാലി’. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16 നാണ് വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകരില്‍ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയില്‍ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് സിനിമയുടെ മുമ്പ് പുറത്തിറങ്ങിയ ടീസറില്‍ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ദിലീപ് ചിത്രം ‘നീക്കം’ ടീസർ

ജനപ്രിയ നായകൻ ദിലീപിനെ പ്രധാന കഥാപാത്രമാക്കി യുവ…

8 hours ago

രണ്ട് കൊലപാതകങ്ങൾ, പിന്നാലെ ഭയം; സൈജു കുറുപ്പിന്റെ ‘ദി തേർഡ് മർഡർ’

രണ്ട് കൊലപാതകങ്ങൾ ഒരേ രീതിയിൽ നടക്കുന്നു. അന്വേഷണത്തിനിടെ…

8 hours ago

‘മാളികപ്പുറ’ത്തിലെ പീയൂഷിനെ ഓർമ്മയുണ്ടോ? പുതിയ സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ദേശീയ അവാർഡ് ജേതാവ് ശ്രീപത് !

ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം…

8 hours ago

മലയാള സിനിമ അനുശ്രീയോട് കാണിക്കുന്നത് അവഗണനയോ? പുതിയ ചിത്രങ്ങൾക്ക് പിന്നാലെ ചർച്ച കൊഴുപ്പിച്ച് ആരാധകർ!

മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരുകാലത്ത് മുൻനിര നായകന്മാരുടെയെല്ലാം…

8 hours ago