Categories: latest news

അച്ഛന്‍ ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; സുചിത്ര

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ പറയുന്ന പേരാണ് ഭാര്യ സുചിത്രയുടേത്. എന്നാല്‍ മോഹന്‍ലാലിന്റെ ഭാര്യ മാത്രമല്ല സുചിത്ര. തമിഴ് സിനിമാ ലോകത്ത് വലിയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ് സുചിത്ര. പ്രമുഖ നടനും നിര്‍മാതാവുമായ ബാലാജിയുടെ മകളാണ് സുചിത്ര.

അച്ഛന്‍ ബാലാജിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുചിത്ര. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്റെ അവസാനനാളുകളെക്കുറിച്ച് സുചിത്ര സംസാരിക്കുന്നത്. തന്റെ സഹോദരങ്ങളെക്കുറിച്ചും സുചിത്ര സംസാരിക്കുന്നുണ്ട്.

”പെട്ടെന്നായിരുന്നില്ല. നേരത്തെ തന്നെ കിഡ്നി ട്രാന്‍സ്പ്ലാന്റ് പേഷ്യന്റായിരുന്നു. സഹോദരിയുടെ കിഡ്നി മാറ്റി വച്ചിരുന്നു. ഷുഗറും പ്രഷറുമടക്കം എല്ലാമുണ്ടായിരുന്നു. പെട്ടെന്നായിരുന്നില്ല. കുറച്ചുകാലം ആശുപത്രിയിലായിരുന്നു. അദ്ദേഹം നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. ഒരു ദിവസം അഞ്ച് പാക്കറ്റ് വലിയ്ക്കും. 100 സിഗരറ്റ് വലിക്കും, പകുതിയ്ക്ക് നിര്‍ത്തും.അപ്പോഴും 50 സിഗരറ്റ് വലിക്കും. പക്ഷെ പെട്ടെന്ന് ഒരുനാള്‍ അദ്ദേഹം പുകവലിയ്ക്കുന്നത് നിര്‍ത്തി” സുചിത്ര പറയുന്നു.

‘സഹോദരന്‍ പറഞ്ഞ് അറിയാം, ഏതോ ഡോക്ടറോട് കാണിച്ചപ്പോള്‍ സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറഞ്ഞു. പുകവലിച്ചാല്‍ എത്ര കാലം ജീവിക്കും? പുകവലിക്കാതിരുന്നാല്‍ എത്രകാലം കൂട്ടി കിട്ടും എന്ന് അദ്ദേഹം ചോദിച്ചു. ഡോക്ടര്‍ ഇത്ര വര്‍ഷമെന്ന് പറഞ്ഞപ്പോള്‍ അത്രയല്ലേയുള്ളൂ, ഞാന്‍ വലിച്ചോളാം എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. പക്ഷെ പെട്ടെന്ന് ഒരു ദിവസം അദ്ദേഹം പുകവലിയ്ക്കുന്നത് നിര്‍ത്തി. അതിന് ശേഷം വര്‍ഷങ്ങളോളം പുകവലിച്ചിരുന്നില്ല. എന്നാല്‍ അവസാനകാലത്ത് അന്ന് വലിച്ചതു കാരണം ശ്വാസമെടുക്കാനൊക്കെ ബുദ്ധിമുട്ടായി” എന്നും അവര്‍ പറയുന്നു.

സഹോദരങ്ങളുമായുള്ള അടുപ്പത്തെക്കുറിച്ചും സുചിത്ര സംസാരിക്കുന്നുണ്ട്. ”ഞങ്ങള്‍ എല്ലാ ദിവസവും സംസാരിക്കുന്നവരല്ല. പക്ഷെ ഒരാവശ്യം വന്നാല്‍ പരസ്പരം താങ്ങായി ഉണ്ടാകുമെന്ന് അറിയാം. എല്ലാ ഞായറാഴ്ചയും കാണാറുണ്ട്. ഞാന്‍ ചെന്നൈയിലാണെങ്കില്‍ ഞായറാഴ്ചത്തെ ലഞ്ച് ഒന്നിച്ചാകും. ഭര്‍ത്താവ് ചെന്നൈയിലേക്ക് വന്നിട്ട് കുറേ കാലമായി. പക്ഷെ അവിടെയുളളപ്പോള്‍ അദ്ദേഹവും ഞായറാഴ്ചത്തെ ലഞ്ചിനുണ്ടാകും” എന്നാണ് അവര്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

1 hour ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

9 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

9 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago