Categories: latest news

ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ; ഐശ്വര്യ ലക്ഷ്മി

അല്ലു അര്‍ജുനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘രാക്ക’. നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ ഭാ?ഗമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഐശ്വര്യ. ചിത്രത്തില്‍ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത് എന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, താന്‍ ഈ സിനിമയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ ഐശ്വര്യ, ‘ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ’ എന്ന് തമാശരൂപേണ പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് താരം ഇക്കാര്യം പറഞ്ഞത്. അല്ലു അര്‍ജുനും അറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന ‘രാക്ക’ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു. ഏറ്റവും കൂടുതല്‍ ആളുകളെ തത്സമയം മോഷന്‍- ക്യാപ്ചര്‍ ചെയ്താണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്.

ജോയൽ മാത്യൂസ്

Recent Posts

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

26 minutes ago

മീമുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…

29 minutes ago

വീണ്ടും യാത്രാ ചിത്രങ്ങളുമായി മഞ്ജുവും ടീമും

മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…

34 minutes ago

ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി.…

38 minutes ago