പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ഫാന്റസി കോമഡി ചിത്രം ‘ടൈറ്റാൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. നടൻ ഇന്ദ്രൻസ് ഉൾപ്പെടെയുള്ള ചിത്രത്തിലെ അണിയറപ്രവർത്തകർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഒക്ടോബർ 22-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
‘അനുഗ്രഹീതൻ ആന്റണി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹിറ്റ് മേക്കർ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ് എന്നിവർ ചേർന്ന് ‘നേരമ്പോക്ക്’ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു വെസ്റ്റേൺ ശൈലിയിലുള്ള പശ്ചാത്തലത്തിൽ, വ്യത്യസ്തമായ ലുക്കിലും വേഷപ്പകർച്ചയിലുമാണ് ജയസൂര്യയും വിനായകനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…
കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…
നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…
ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…
പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ…