Fahad faasil - Aavesham
ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ തകര്‍ത്താടിയ ‘ആവേശം’ തിയേറ്ററുകളില്‍ സൃഷ്ടിച്ച ഓളം പ്രേക്ഷകര്‍ അത്രവേഗമൊന്നും മറക്കാനിടയില്ല. ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിയ ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച ‘രംഗണ്ണന്‍’ എന്ന കഥാപാത്രവും വേറിട്ട ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ള ഷര്‍ട്ടും പാന്റും കട്ടക്കണ്ണടയും പിരിച്ചുവെച്ച കൊമ്പന്‍ മീശയും, എല്ലാത്തിനുമുപരി കഴുത്തിലും കയ്യിലും അടുക്കടുക്കായി കിടന്ന സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു രംഗണ്ണന്റെ സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍.
എന്നാല്‍, സ്‌ക്രീനില്‍ തിളങ്ങിനിന്ന ഈ ആഭരണങ്ങള്‍ക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്. രംഗണ്ണന്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മുക്കുപണ്ടമായിരുന്നില്ല; ഒര്‍ജിനല്‍ സ്വര്‍ണ്ണമായിരുന്നു! തുടക്കത്തില്‍ സാധാരണ സിനിമകളില്‍ ചെയ്യാറുള്ളതുപോലെ ഇമിറ്റേഷന്‍ (മുക്കുപണ്ടം) ആഭരണങ്ങള്‍ ഉപയോഗിച്ച് ചിത്രീകരണം നടത്താനായിരുന്നു അണിയറപ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍, റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ ധരിച്ച നിമിഷം തന്നെ ഫഹദിന്റെ കഴുത്തിലും വിരലുകളിലും കടുത്ത അലര്‍ജി ബാധിക്കുകയും ചര്‍മ്മം ചുവന്നു തടിക്കുകയും ചെയ്തു. ഇതോടെ അഭിനയിക്കാന്‍ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് മറ്റ് വഴികളില്ലാതെ വന്നതോടെയാണ് യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ ജിത്തു മാധവന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ, ആവേശത്തിന്റെ കോസ്റ്റ്യൂം ട്രയലില്‍ താന്‍ അണിഞ്ഞ ആഭരണങ്ങള്‍ക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ആദ്യമായി രംഗണ്ണന്റെ വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രസ്സ് അണിഞ്ഞ് കോസ്റ്റ്യൂം ട്രയല്‍ നടത്തിയപ്പോള്‍ താന്‍ അണിഞ്ഞത് നസ്രിയയുടെ ഗോള്‍ഡായിരുന്നു എന്നാണ് ഫഹദ് വെളിപ്പെടുത്തിയത്.
സിനിമയുടെ ഷൂട്ടിംഗ് സമയത്ത്, കഴുത്തിലെ കട്ടിയുള്ള മാലകളും കൈത്തളകളും വിരലിലെ വലിപ്പമേറിയ മോതിരങ്ങളുമടക്കം ഏകദേശം 50 പവനോളം യഥാര്‍ത്ഥ സ്വര്‍ണ്ണമാണ് ഫഹദ് ചിത്രത്തില്‍ അണിഞ്ഞത് എന്ന് സംവിധായകന്‍ ജിത്തു മാധവന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…
കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…
നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…
പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ…
വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന…