Categories: latest news

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട് ഉദ്ഘാടനത്തിനെത്തിയത്. പഴയ കാല നടിമാരായ ശാരദ, ഷീല, സീമ തുടങ്ങിയവര്‍ ചടങ്ങിനെത്തി. ഇതേക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞങ്ങള്‍ ദേ പുട്ട് ആദ്യം തുടങ്ങുന്നത് ഞങ്ങളുടെ അമ്മമാരെ വെച്ചാണ്. ഇപ്പോള്‍ എന്റെ അമ്മയ്ക്ക് അള്‍ഷിമേഴാണ്. പേരറിയാം. നമ്മളെ അറിയില്ല. അതിനാല്‍ അമ്മയെ കൂട്ടി വരാന്‍ പറ്റില്ല. അതിനാല്‍ ഞങ്ങളുടെ പല സിനിമകളിലും അമ്മയുടെ സ്ഥാനത്ത് അഭിനയിച്ച ആള്‍ക്കാര്‍ വന്നു.

മലയാളികള്‍ക്കും തമിഴര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന താരങ്ങളാണ് വന്നതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും പ്രശ്‌ന കലുഷിതമായ സമയത്താണ് അമ്മയുടെ ഓര്‍മ നഷ്ടപ്പെടുന്നത്. ഇന്ന് നടന്‍ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തിയപ്പോള്‍ അമ്മയ്ക്ക് ഈ സന്തോഷങ്ങള്‍ കണ്ട് മനസിലാക്കാന്‍ പറ്റുന്നില്ല. സരോജം എന്നാണ് ദിലീപിന്റെ അമ്മയുടെ പേര്.

ദിലീപ് 2017 ല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായത് മുതല്‍ നടന്റെ അമ്മയുടെ ഓര്‍മ നഷ്ടപ്പെട്ടെന്ന് സജി നന്ത്യാട്ട് നേരത്തെ പറഞ്ഞിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത അന്ന് അമ്മ ചാനലില്‍ ഇത് കാണുകയാണ്. അമ്മ വിഷമിക്കരുതെന്ന് പറഞ്ഞു. രാത്രി ഉറങ്ങി. രാവിലെ അനൂപ് പോയി. പ്രിയ ചെന്ന് നോക്കുമ്പോള്‍ അമ്മയെ കാണുന്നില്ല. അമ്മ വീടിന്റെ ?ഗേറ്റിന്റെ അവിടെ പോയി നില്‍ക്കുകയാണ്.

അമ്മയെന്താ ഇവിടെ വന്ന് നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ വരുന്നുണ്ടെന്ന് പറഞ്ഞു.അച്ഛന്‍ മരിച്ച് പോയതാണ്. ഈ ഷോക്കില്‍ അവരുടെ ഓര്‍മ നഷ്ടപ്പെട്ടു. എന്റെ കണ്ണ് നനഞ്ഞു ഇത് പറയുമ്പോള്‍. ദിലീപിനെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ചപ്പോള്‍ അമ്മയെ ടിവിയുടെ മുന്നില്‍ കൊണ്ട് പോയി ഇരുത്തിയിരുന്നു. അപ്പോള്‍ അമ്മ മുണ്ട് ചുരുട്ടുകയാണ്. അറിയില്ല. അവരുടെ ഓര്‍മ പോയെന്നും സജി നന്ത്യാട്ട് അന്ന് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

37 minutes ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

40 minutes ago

അന്ന് രംഗണ്ണന്‍ അണിഞ്ഞത് നസ്രിയയുടെ സ്വര്‍ണം; വെളിപ്പെടുത്തി താരം

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…

46 minutes ago

ദിലീപിനും കാവ്യയ്ക്കുമൊപ്പം തിളങ്ങി മകള്‍

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…

49 minutes ago

ഐശ്വര്യ റായ്‌ക്കെതിരെ ബോഡി ഷെയിമിങ്

പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ…

53 minutes ago