Categories: latest news

മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ടിജി രവി

അരവിന്ദന്‍ സംവിധാനം ചെയ്ത ‘ഉത്തരായനം’ എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനാണ് ടി ജി രവി. നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അദ്ദേഹം തിളങ്ങി. ഇപ്പോഴിതാ തന്റെ സ്വഭാവരൂപീകരണത്തില്‍ തന്റെ ഭാര്യയുടെ പങ്ക് സഹായിച്ചിട്ടുണ്ടെന്നെ പറയുകയാണ് അദ്ദേ?ഹം. ഏടത്തിയമ്മയുടെ അനുജത്തി സുഭദ്രയെ ആണ് ടി ജി രവി വിവാഹം കഴിച്ചത്.

1961ല്‍ ആദ്യമായി കാണുമ്പോള്‍ രവിക്ക് പ്രായം പതിനേഴും സുഭദ്രയ്ക്ക് പന്ത്രണ്ടും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. 2011 ല്‍ കരള്‍ രോ?ഗത്തെ തുടര്‍ന്നായിരുന്നു സുഭദ്ര അന്തരിച്ചത്. ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോ?ഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’12 വയസ് മുതലുള്ള ബന്ധമാണ്. അതുകൊണ്ട് ഞാന്‍ എന്താണെന്ന കാര്യം എന്റെ ഭാര്യയ്ക്ക് അറിയാം. മാത്രമല്ല, എന്റെ സ്വഭാവരൂപീകരണത്തില്‍ തന്നെ എന്റെ ഭാര്യയുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ കള്ള് കുടിക്കില്ല, ഞാന്‍ വെജിറ്റേറിയന്‍ ആണ്. സിനിമാക്കാരനായതു കൊണ്ട് ഇതൊന്നും സാധാരണ ആള്‍ക്കാരോട് പറഞ്ഞാല്‍ വിശ്വസിക്കില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് അവിടുത്തെ തിരുമേനി എന്നോട് ചോദിച്ചിട്ടുണ്ട്, ഞാനിതൊക്കെ വിശ്വസിക്കണോ എന്ന്. അവരുടെയൊക്കെ പൊതുവിലുള്ള ധാരണ അങ്ങനെയാണല്ലോ. എല്ലാവരും വെള്ളം അടിക്കുന്ന ആള്‍ക്കാരാണ്. എല്ലാവരും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ആള്‍ക്കാരാണ് എന്നൊക്കെയാണ് എല്ലാവരുടെയും ധാരണ. ഞാനെവിടെ പോകുമ്പോഴും ഭാര്യയുടെ ഒരു ഫോട്ടോ എന്റെ കയ്യിലുണ്ടാകും.

ബോംബയ്ക്ക് ഒക്കെ ഞാന്‍ പലപ്പോഴും പോകാറുണ്ട്. കല്യാണത്തിന് മുന്‍പൊക്കെ പോകുമ്പോള്‍ റൂമിലെത്തുമ്പോള്‍ ആദ്യം തന്നെ പെട്ടിയില്‍ നിന്ന് ആദ്യം അവളുടെ ഫോട്ടോയെടുത്ത് ഞാന്‍ മുന്‍പില്‍ വയ്ക്കും. അങ്ങനെയാണ് ദിവസം തുടങ്ങുക. ഭാര്യയ്ക്ക് വെള്ളമടി എന്ന് പറയുന്നത് ഭയങ്കര പേടിയാണ്.

ജോയൽ മാത്യൂസ്

Recent Posts

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

30 minutes ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

39 minutes ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

43 minutes ago

മോശം കമന്റ്; മറുപടിയുമായി അപര്‍ണ തോമസ്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…

46 minutes ago

അതീവ സുന്ദരിയായി മമിത ബൈജു, സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളായ മമിത…

7 hours ago