Categories: latest news

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ കോഫി വിത്ത് കരണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഒരു ഇമോഷണല്‍ വീഡിയോയിലൂടെയാണ് കോഫി വിത്ത് കരണ്‍ ഒമ്പതാം സീസണ്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന തീയതി കരണ്‍ അറിയിച്ചത്. ഒപ്പം, ഇത് ഷോയുടെ അവസാന സീസണ്‍ ആയിരിക്കുമെന്നും കരണ്‍ വ്യക്തമാക്കി.

22 വര്‍ഷമായി കരണ്‍ ജോഹറിന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ ഷോ. 2004-ല്‍ ഈ ഷോയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതു വിജയിക്കുമോ എന്ന കാര്യത്തില്‍ പിതാവും നിര്‍മ്മാതാവുമായ യഷ് ജോഹറിന് സംശയങ്ങളുണ്ടായിരുന്നുവെന്ന കാര്യം കരണ്‍ ഓര്‍ത്തെടുത്തു. ഷോയുടെ ആശയം അദ്ദേഹത്തോട് അവതരിപ്പിച്ചപ്പോള്‍, ‘നീ നിന്റെ സുഹൃത്തുക്കളോട് സംസാരിക്കുന്നത് കാണാന്‍ ആരെങ്കിലും പണം തരുമോ?’ എന്നായിരുന്നു കരണിന്റെ പിതാവ് ചോദിച്ചത്.

‘ഇതൊരു ഔദ്യോഗിക പ്രഖ്യാപനത്തേക്കാള്‍ ഉപരി വികാരാധീനമായ ഒരു സന്ദേശമാണ്. 2004 ജൂണിലാണ് ഒരു ടോക്ക് ഷോ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ അച്ഛനോട് പറയുന്നത്. രണ്ട് സെലിബ്രിറ്റികളെ കൊണ്ടുവന്ന് അവരുമായി സൗഹൃദ സംഭാഷണം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. അപ്പോള്‍ അദ്ദേഹം എന്നെ നോക്കി പറഞ്ഞു: ‘കരണ്‍, നീ നിന്റെ സുഹൃത്തുക്കളെ വിളിച്ച് സംസാരിക്കും, അത് നീ എപ്പോഴും ചെയ്യുന്നതാണല്ലോ; ഇതിനായി ആരെങ്കിലും നിനക്ക് പണം തരുമോ?’ ആ മാസം ജൂണ്‍ 26-ന് അദ്ദേഹം അന്തരിച്ചു. പിന്നീട് 2004 ആഗസ്റ്റ് 16-നാണ് ഈ ഷോയുടെ ആദ്യ ചിത്രീകരണം നടത്തിയത്. ഇന്ന് 8 സീസണുകള്‍ക്കും 22 വര്‍ഷങ്ങള്‍ക്കും 161 എപ്പിസോഡുകള്‍ക്കും ശേഷം ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍… ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു കഴിഞ്ഞു.’

‘ഞാന്‍ കമിതാക്കളെയും സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഇവിടെ ക്ഷണിച്ചു. പ്രണയിതാക്കളായ അതിഥികളെ വിളിച്ചു; അവരില്‍ ചിലര്‍ പിന്നീട് വിവാഹിതരാകുകയും ചെയ്തു. ദേശീയ ഐക്കണുകളായ ചിലരുടെ കരിയര്‍ തന്നെ ഞാന്‍ ഏതാണ്ട് അവസാനിപ്പിക്കുന്ന സ്ഥിതിയുണ്ടായി; ഇന്നും ‘നെപ്പോട്ടിസം’ എന്ന വാക്കിന്റെ പേര് കേട്ടാണ് ഞാന്‍ ജീവിക്കുന്നത്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നടന്നു. ഞാന്‍ എവിടെ പോയാലും, ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ, കോഫി വിത്ത് കരണിന്റെ അടുത്ത സീസണ്‍ എപ്പോഴാണെന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്തുകൊണ്ടാണ് എന്റെ അടുത്ത സിനിമ എപ്പോഴാണെന്ന് അവര്‍ ചോദിക്കാത്തതെന്ന് ഞാന്‍ ചിന്തിച്ചുപോകാറുണ്ട്. എങ്കിലും എന്തൊക്കെയായാലും, ഈ ഷോ എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് എനിക്കറിയാം,’ കരണ്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

1 hour ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

1 hour ago

മോശം കമന്റ്; മറുപടിയുമായി അപര്‍ണ തോമസ്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…

1 hour ago

മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ടിജി രവി

അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…

1 hour ago

അതീവ സുന്ദരിയായി മമിത ബൈജു, സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളായ മമിത…

8 hours ago