തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ കുമാര്‍ സംസാരിക്കാറുള്ളത്, നാല് പെണ്‍കുട്ടികളല്ലേ നിനക്ക് എന്ത് സമ്പാദിക്കാനാ എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍, അവരെ തന്നെ തന്റെ കരുത്തായി നിര്‍ത്തിയ അച്ഛനാണ് കൃഷ്ണ കുമാര്‍. നാല് പേരും തങ്ങളുടേതായ രീതിയില്‍ ഒറ്റയ്ക്ക് നില്‍ക്കാനും തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തരായവരാണ്, നാല് പേരും വളരെ ചെറിയ പ്രായം മുതല്‍ സമ്പാദിച്ചു തുടങ്ങിയവരുമാണ്. അഹാനയും ഇഷാനിയും സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നതിനൊപ്പം, സിനിമയും കരിയറായി തിരഞ്ഞെടുത്തു. ദിയ കൃഷ്ണ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയിലും ഓണ്‍ട്രപ്രൊണര്‍ എന്ന രീതിയിലും തന്റെ കരിയര്‍ ബില്‍ഡ് ചെയ്തു. ഇളയ മകള്‍ ഹന്‍സിക എന്ത് നേടി എന്ന് അറിയണ്ടേ?
ഇന്ന് ഹന്‍സികയുടെ 21 ആം ജന്മദിനമാണ്. ഈ പ്രായത്തിനിടയില്‍ ഹന്‍സികയും സ്വന്തമായുള്ള വരുമാനം കണ്ടെത്തിയിട്ടുണ്ട്. വളരെ ചെറു പ്രായത്തില്‍ തന്നെയാണ് ചേച്ചിമാരെ പിന്‍തുടര്‍ന്ന് ഹന്‍സികയും സോഷ്യല്‍ മീഡിയയില്‍ സജീവമായത്. യൂട്യൂബില്‍ 987k സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 1.6 മില്യണ്‍ സബ്സ്‌ക്രൈബേഴ്സുമുണ്ട്.
ഫീച്ചര്‍ വ്ളോഗുകളും, ഡാന്‍സ് വീഡിയോകളും ലൈഫ്സ്‌റ്റൈല്‍ കോണ്ടന്റുകളുമാണ് ഹന്‍സിക തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ഒരു ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയില്‍ ഒരുപാട് ബ്രാന്റ് പ്രമോഷനും അതിലൂടെയുള്ള വരുമാനവും ഹന്‍സികയ്ക്ക് വരുന്നുണ്ട്. ഇതിലൂടെ തന്നെ മാസം പതിനഞ്ച് ലക്ഷത്തോളം വരുമാനം വരുമെന്നാണ് ഗൂഗിള്‍ റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ സബ്സ്‌ക്രിപ്ഷന്‍ ചാനലും ഹന്‍സിക ആരംഭിച്ചിരുന്നു. അതിലൂടെയുള്ള വരുമാവും മറ്റൊരു ഇന്‍കം സോഴ്സ് ആണ്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നതിനപ്പുറം ഫാമിലി ബിസിനസ്സിലും ഹന്‍സികയ്ക്ക് പങ്കുണ്ട്. അഹാദിഷിക എന്ന ചാരിറ്റിബിള്‍ ട്രസ്റ്റിലെ അംഗമായ ഹന്‍സിക, ഇതിന്റെ പേരില്‍ ആരംഭിച്ച SIAH എന്ന ക്ലോത്തിങ് ബ്രാന്റിന്റെ കോ-ഫൗണ്ടറില്‍ ഒരാളാണ്. സിന്ധു കൃഷ്ണയും ഇഷാനിയും അഹാനയും ഹന്‍സികയും അടങ്ങുന്ന ഈ ബിസിനസ്സിലൂടെയുള്ള വരുമാനവും ഹന്‍സികയ്ക്ക് ഉണ്ട്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായും, ചെറിയ രീതിയിലുള്ള ബിസിനസ്സിലും തുടക്കം കുറിച്ച ഹന്‍സിക ഇതുവരെ തന്റെ കരിയറും പ്രൊഫഷനും എന്താണ് എന്ന തെരഞ്ഞെടുപ്പിലേക്ക് എത്തിയിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് ഹന്‍സികയുടെ കോളേജ് പഠനം പൂര്‍ത്തിയാക്കിയത്. ഇനിയും തുടര്‍ന്ന് പഠിക്കാനാണ് താതാപര്യം എന്ന് താരപുത്രി പറഞ്ഞിട്ടുണ്ട്. ഇതിനിയില്‍ അഭിനയത്തിലും ചെറുതായി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ ലൂക്ക എന്ന ചിത്രത്തില്‍ അഹാനയുടെ കുട്ടിക്കാലം ചെയ്തത് ഹന്‍സികയാണ്. അടുത്തിടെ പുറത്തിറങ്ങിയ അഹാനയുടെ പൂക്കള്‍ എന്ന മ്യൂസിക് ആല്‍ബത്തിലും ഹന്‍സിക അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…
നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയും…
ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…
മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്…