നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകന്‍ നിമിഷ് രവിയും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സെപ്റ്റംബര്‍ 13-ന് കോവളം താജ് ഗ്രീന്‍ കോവ് റിസോര്‍ട്ടില്‍ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ മനോഹരമായ വിവാഹം.
വേദിയില്‍ അതിഥികളുടെ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ആഘോഷങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ മുന്‍കൂട്ടി പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള ഓരോ സുന്ദര നിമിഷങ്ങളും അഹാനയും നിമിഷും തന്നെയാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കുന്നത്. അതില്‍ ഏറ്റവും പുതിയതായി ശ്രദ്ധ കവരുന്നത് വിവാഹത്തിനും സംഗീതിനും മുന്‍പായി ദമ്പതികള്‍ക്കായി ഒരുക്കിയ ‘അമ്മു-നിമ്മു കാര്‍ണിവല്‍’ ചിത്രങ്ങളാണ്.
റൈഡുകളും ഗെയിമുകളും നിറപ്പകിട്ടാര്‍ന്ന അലങ്കാരങ്ങളും കൊണ്ട് ഒരു മാന്ത്രിക ലോകം തന്നെയാണ് കാര്‍ണിവലിനായി തീര്‍ത്തത്. ഈ ആഘോഷത്തെക്കുറിച്ച് അഹാന കുറിച്ച വാക്കുകള്‍ കൗതുകമുണര്‍ത്തും.
‘വിവാഹത്തിനും സംഗീതിനും മുന്‍പായി ഞങ്ങളുടെ സ്വന്തം ‘അമ്മു-നിമ്മു കാര്‍ണിവല്‍’ നടന്നു. റൈഡുകള്‍, ഗെയിമുകള്‍, ഒടുങ്ങാത്ത സന്തോഷം, പഞ്ഞിമിഠായി പോലെയുള്ള ആകാശം, കുസൃതികള്‍ നിറഞ്ഞ എന്റെ സ്വന്തം കൊച്ചു ‘ലാ ലാ ലാന്‍ഡ്’ ആയിരുന്നു അത്. ഏറ്റവും മികച്ച ഒരു ദിവസം!
എനിക്കായി ഈയൊരു ലോകം ഒരുക്കിയത് ആരാണെന്നല്ലേ? ഗ്രാന്‍ഡ് ഒയസ്റ്റര്‍ ഇവന്റ് പ്ലാനേഴ്‌സ് ആണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത് എത്ര മനോഹരമായാണ് അവര്‍ ഒരുക്കിയതെന്ന് കണ്ട് ഞാന്‍ ശരിക്കും വിസ്മയിച്ചുപോയി. ഒരു ചെറിയ ഫെറിസ് വീല്‍ വേണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ കൊണ്ടുവെച്ചതോ ഒരു ഒറിജിനല്‍ ഭീമന്‍ ജയന്റ് വീല്‍! ഭാവിയില്‍ ഞങ്ങളുടെ മക്കളോട് അഭിമാനത്തോടെ പറയാന്‍ നിമിഷിനും എനിക്കും ഇപ്പോള്‍ ഒരു കാര്യമുണ്ട്-ഞങ്ങളുടെ കല്യാണത്തിന് ഒരു ഒറിജിനല്‍ ജയന്റ് വീല്‍ തന്നെയുണ്ടായിരുന്നു എന്ന്!’
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…
ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…
മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്…