Categories: latest news

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍. തന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനെയാണ് താരം തുറന്നു കാണിക്കുന്നത്. തനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും ഈ അക്കൗണ്ടുമായി ആരും ബന്ധപ്പെടരുതെന്നും ലിജോ മോള്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ലിജോയുടെ പ്രതികരണം.

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ലിങ്ക് സഹിതമായിരുന്നു ലിജോ മോളുടെ പ്രതികരണം. ”ഞാനാണെന്ന അവകാശപ്പെടുന്നൊരു ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ട്. എനിക്ക് ഈ അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ല. എനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് പോലുമില്ല. ഈ അക്കൗണ്ടിനെ വിശ്വസിക്കുകയോ ഇതുമായി ബന്ധപ്പെടുകയോ ചെയ്യരുത്” എന്നാണ് ലിജോ മോള്‍ പറയുന്നത്.

”ഉടനെ തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ഈ അക്കൗണ്ട് നീക്കം ചെയ്യാന്‍ എന്നെ സഹായിക്കുകയും ചെയ്യണം” എന്നും താരം ആരാധകരോടായി അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതേസമയം ലിജോയുടെ പ്രതികരണത്തിന് പിന്നാലെ ഫെയ്സ്ബുക്ക് അക്കൗണ്ട് അപ്രതക്ഷ്യമായിട്ടുണ്ട്. താരം പങ്കുവച്ച ലിങ്കില്‍ കയറിയാല്‍ അക്കൗണ്ട് കാണാന്‍ സാധിക്കില്ല.

ഉന്മാദം ആണ് ലിജോ മോളുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം നൂറ് സ്വാമിയാണ് ലിജോയുടേതായി അണിയറയിലുള്ള പുതിയ ചിത്രം. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കുന്ന ബത്തയാണ് റിലീസ് കാത്തു നില്‍ക്കുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

11 minutes ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

19 minutes ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

16 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

1 day ago