Categories: latest news

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു. ഉയരെ, ജാനകി ജാനേ എന്ന സിനിമകള്‍ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായികയാകും. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. അരുണ്‍ ബോസ് ആണ് സിനിമയുടെ സംവിധാനം.

ലൂക്കയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ബോസ്. റത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് നിര്‍മിക്കുന്നത്. സാമുവല്‍ ഹെന്റി ആണ് ഛായാഗ്രഹണം. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കുന്നു.

മഹേഷ് ഭുവനേന്ദ് ആണ് സിനിമയുടെ എഡിറ്റിങ്. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം. ആഷിഖ് എസ് പ്രൊഡക്ഷന്‍ ഡിസൈനറും ശ്രീനാഥ് പിഎസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സജി സി ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുന്നു.

അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തുടക്കം ആയിരുന്നു. ജൂഡ് ആന്തണി ജോസഫ് ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടുകയും വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ കയ്യടി നേടുകയും ചെയ്തിരുന്നു. ചിത്രം 50 കോടിയലിധികം നേടുകയും ചെയ്തിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

3 minutes ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

11 minutes ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

15 minutes ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

23 minutes ago